ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിഹാറിലെ രണ്ടാം നമ്പർ ജയിലിലായിരിക്കും അദ്ദേഹത്തെ പാർപ്പിക്കുക.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കി. അവിടെ നിന്നാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇഡി കോടതിയിൽ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതില്‍ ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകർക്കിടയിലും അനുഭാവികള്‍ക്കിടയിലും കടുത്ത അമർഷമുണ്ട്. ഇതോടെ തിഹാർ ജയിലിന് പുറത്ത് പ്രതിഷേധവുമായി നിരവധി ആം ആദ്മി പ്രവർത്തകർ എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് നാലരയോടെയാണ് മുഖ്യമന്ത്രി കെജ്രിവാളിനെ ജയിലിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച, അതായത് ഇന്ന്, അരവിന്ദ് കെജ്‌രിവാൾ കോടതിയില്‍ ഹാജരായപ്പോൾ ഭാര്യ സുനിത, എഎപി നേതാവ് സൗരഭ് ഭരദ്വാജ്, അതിഷി, ഗോപാൽ റായ് തുടങ്ങി നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.

മാർച്ച് 28 നാണ് കോടതി അരവിന്ദ് കെജ്‌രിവാളിന് ഇളവ് നൽകാതെ ഏപ്രിൽ 1 വരെ ഇഡി റിമാൻഡിൽ അയച്ചത്. മാർച്ച് 21നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News