മർകസ് മീഡിയ ഇഫ്താർ സംഗമം

മർകസിൽ നടന്ന മീഡിയ ഇഫ്താർ സൗഹൃദ സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

കോഴിക്കോട്: മർകസ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 45 വർഷമായി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംവിധാനമാണ് മർകസ്. കൂടുതൽ ജനങ്ങളിലേക്ക് മർകസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പദ്ധതികൾ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച്‌ അറുപതോളം പേർ ചടങ്ങിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ്‌ ഫൈസി, ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുഷ സഖാഫി, പബ്ലിക് റിലേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ, മാധ്യമ പ്രതിനിധികൾ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News