വേൾഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയൻറെ പതിനാലാമതു ബൈനിയൽ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

ഒർലാണ്ടോ: ലോകമെബാടും പടർന്നു പന്തലിച്ചുകിടക്കുന്ന ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗണ്‍സിലിൻറെ ശക്തമായ റീജിയനുകളിൽ ഒന്നായ അമേരിക്ക റീജിയന്റെ പതിനാലാമത്‌ ബൈനിയൽ കോൺഫ്രൻസിനായി എല്ലാ സജീകരണങ്ങളും പൂർത്തിയായതായി കോൺഫ്രൻസ് ചെയർമാൻ അശോക് മേനോൻ, കോ -ചെയർമാൻമാരായ രഞ്ജി ജോസഫ്, സോണി കണ്ണോട്ടുതറ, പി.ആർ.ഓ Dr. അനൂപ് പുളിക്കൽ എന്നിവർ അറിയിച്ചു. ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഏപ്രിൽ 5 ,6,7 തീയതികളിലാണ് പ്രസ്‌തുത കോൺഫ്രൻസ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിണൽ ഭാരവാഹികളെ കൂടാതെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രൊവിൻസുകളിൽനിന്നായി പ്രതിനിധികളും പങ്കെടുക്കുന്നു.

പ്രമുഖ സിനിമ സംവിധായകനായ ഷൈസൺ ഔസേഫ് മുഘ്യ അതിഥിയായി പങ്കെടുക്കുന്നു. ബൈനിയൽ കോൺഫറൻസ് പ്രഖാപിച്ചു അധികം താമസിക്കാതെ തന്നെ ബുക്ക് ചെയ്‌ത എല്ലാ റൂമുകളും രെജിസ്ട്രേഷൻ പൂർത്തിയാക്കിയത് തന്നെ കോൺഫറൻസിന്റെ വിജയമായി കാണുന്നതായി അമേരിയ്ക്ക റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ് ശ്രീ ജോൺസൻ തലച്ചെല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ് , ട്രെഷറർ സജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.

ഫ്ലോറിഡ പ്രൊവിൻസ് ആതിഥേയത്വം വഹിക്കുന്ന പ്രസ്‌തുത കോൺഫറൻസിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌ മികച്ച പിന്നണി ഗായികയും,സംഗീത സംവിധായികയുമായ ലിക്‌സി ചാക്കോയെ ഫ്ലോറിഡ പ്രൊവിൻസ് ഒർലാൻഡോയ്ക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ ഒർലാണ്ടോയിലെ പ്രമുഖ ഡാൻസ് സ്കൂളുകളുടെ നയന മനോഹരമായ നൃത്തങ്ങളും,ട്രൈഡന്റ്‌സ്‌ ലൈവ് ബാൻഡ്, കോമഡി സ്‌കിറ്റ് എല്ലാം ചേരുന്ന ഒരു ദൃശ്യകലാവിരുന്നാണ് കാണികൾക്കായി ഒരുക്കിരിക്കുന്നതെ എന്ന് ഫ്‌ളോറിഡ പ്രൊവിൻസ് ചെയർമാൻ മാത്യു തോമസ്, പ്രസിഡന്റ് സോണി കണ്ണോട്ടുതറ, സെക്രട്ടറി തോമസ് ദാനിയേൽ, ട്രെഷറർ സന്തോഷ് തോമസ്, വൈസ് ചെയർമാൻ സ്‌ക്കറിയാ കല്ലറക്കൽ, വൈസ് പ്രസിഡന്റ് Dr. അനൂപ് പുളിക്കൽ , വൈസ് പ്രസിഡന്റ് റെജിമോൻ ആൻ്റണി , ജോയിൻറ് സെക്രട്ടറി രഞ്ജി ജോസഫ് , ജോയിൻറ് ട്രെഷറർ ബിജു തോമസ് , വിമൻസ് ഫോറം ചെയർ റോഷ്‌നി ക്രിസ്‌നോൽ , ബിസിനസ് ഫോറം ചെയർ ലിൻഡോ ജോളി , പൊളിറ്റിക്കൽ ഫോറം ചെയർ പോൾ പള്ളിക്കൽ, കൾച്ചറൽ ഫോറം ചെയർ അലക്സ് യോഹന്നാൻ, സ്പോർട്സ് ഫോറം ചെയർ സുരേഷ് നായർ , യൂത്ത് ഫോറം ചെയർ ജോനാസ് ടോം,ആലിസ് മാഞ്ചേരി ( റിസപ്ഷൻ കമ്മിറ്റി) സ്മിത സോണി ( പ്രോഗ്രാം കമ്മിറ്റി) എന്നിവർ അറിയിച്ചു.

സ്പോൺസർഷിപ്പിലൂടെ സമാഹരിച്ചതുക ബൈനിയൽ കോൺഫ്രൻസിനു ശേഷം ബാക്കി വരുന്ന തുക കേരളത്തിൽ ഫ്‌ളോറിഡ പ്രൊവിൻസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഹൗസിങ് പ്രൊജക്റ്റ്ലേക്കായി നിക്കി വയ്ക്കുമെന്ന് ഫ്‌ളോറിഡ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഫ്ലോറിഡ പ്രൊവിൻസ് സെക്രട്ടറി തോമസ് ദാനിയേൽ ആണ് വിവരങ്ങൾ നൽകിയത്.

Print Friendly, PDF & Email

Leave a Comment

More News