മാലിദ്വീപ് എയർലൈൻസ് തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മാലിദ്വീപ് എയർലൈൻസ് ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലെ ഹനിമാധൂ ദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചുകാലമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2.55ന് എത്തുകയും 3:55ന് പുറപ്പെടുകയും ചെയ്യുന്ന വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്കുള്ള രണ്ടാമത്തെ സർവീസാണ്. മാലിദ്വീപിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാലിദ്വീപ് എയർലൈൻസ് നടത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News