കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ചിത്രകാരന്‍ രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ഡാളസ്: ക്യാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക്കുന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര കലകളുടെ പ്രദര്ശനം കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ചു. ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിച്ച ചിത്ര പ്രദർശനം ആസ്വദിക്കുവാൻ ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു കേരളം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ , വൈസ് പ്രസിഡന്റ് അനസ്വീർ മാംമ്പിള്ളി , ബോർഡ് ഓഫ് ഡയറക്ടർ ഹരിദാസ് തങ്കപ്പൻ , സിജു വി ജോർജ്, ബേബി കൊടുവത് , ഫ്രാൻസിസ് ,രാജൻ ഐസക് ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഡ്വൈസറി ബോർഡ് ചെയര്മാന് ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു

കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശത്തിന് ഡാളസ്സിൽ എത്തിച്ചേർന്ന ആർട്ടിസ്റ് രാജശേഖരൻ പരമേശ്വരന് സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട ഗിന്നസ് ബുക്ക് രണ്ടെണ്ണം (The largest Easel 2008, The largest Devil’s Knot 2017)റെക്കോർഡുകളുൾ, തമിഴ്നാട് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ചിത്രകലാ രംഗത്ത് നല്‍കുന്ന അംഗീകാരമായ കലൈന്മനി അവാർഡ്,കേരള സര്‍ക്കാരിന്റെ ചലച്ചിത്രകലാ പ്രതിഭകൾക്ക് നൽകുന്ന ബെസ്റ്റ് ആർട്ട്‌ ഡയറക്ടർ (സിനിമ -നാലു പെണ്ണുങ്ങൾ, ഡയറക്ടർ അടൂർ ഗോപാല കൃഷ്ണൻ ) എന്നിവയടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സമൂഹത്തിൽ സ്വാധീനിച്ചിരുന്നതും സ്വാധീനിക്കുന്നതുമായ വ്യക്തികൾ, സൗന്ദര്യദായകങ്ങളായ കാഴ്ചകള്‍, കാല്‍പ്പനിക ഭാവങ്ങളും പ്രകൃതി ദൃശ്യങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആര്ടിസ്റ് രാജശേഖരന്റെ ചിത്രകലകളുടെ പ്രദർശനം ആസ്വാദകരെ ആകര്‍ഷിച്ചു.മനോഹരവര്‍ണ്ണങ്ങള്‍ പൊതിഞ്ഞു വരഞ്ഞെടുത്ത ആര്ടിസ്റ് രാജശേഖറിന്റെ ചിത്രങ്ങൾ സ്വന്തമാക്കാനും, രേഖാചിത്രങ്ങളും വരച്ചു നൽകുവാനും നിരവധി പേര് സന്നദ്ധരായി.

Print Friendly, PDF & Email

One Thought to “കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ചിത്രകാരന്‍ രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം സംഘടിപ്പിച്ചു”

  1. Haridas T

    Amazing Art works ! Can’t believe that the artist is a self taught person. Perfect portraits with unique artistic touch. Spoke to the artist at length. He will be in Dallas till last week of April. Those who would like oil portraits done, you could text the number below at the earliest.
    214 854 1260

Leave a Comment

More News