ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു.

കരാട്ടെ പരിശീലനത്തിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിവരുന്ന കുറ്റവാളിയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പെൺകുട്ടിക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 19, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് എടവണ്ണപ്പാറയിലാണ് ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കുന്നത്.

സ്ത്രീകളും വിദ്യാർത്ഥിനികളും പങ്കെടുക്കുന്ന പരിപാടി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, വൈസ് പ്രസിഡന്റ് ഹസീന വഹാബ്, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, സലീന അന്നാര എന്നിവർ പങ്കെടുക്കും.

Leave a Comment

More News