പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ

ലുധിയാന: അയൽവാസിയുടെ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് പ്രാദേശിക കോടതി വ്യാഴാഴ്ച വധശിക്ഷ വിധിച്ചു. 2021-ല്‍ പഞ്ചാബിലാണ് കുറ്റകൃത്യം നടന്നത്.

ദിൽറോസ് കൗര്‍ എന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ നീലം (30) കുറ്റക്കാരിയാണെന്ന് ഏപ്രിൽ 12 ന് ജില്ലാ സെഷൻസ് ജഡ്ജി മുനീഷ് സിംഗാൾ വിധിച്ചിരുന്നു. ഇന്നാണ് (വ്യാഴാഴ്ച) കോടതി വിധി പ്രസ്താവിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബി ഡി ഗുപ്ത പറഞ്ഞു.

2021 നവംബർ 28 ന് ഇവിടുത്തെ സേലം താബ്രി ഏരിയയിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി യുവതിക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പ്രദേശത്ത് ഒരു കുഴിയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. സേലംതാബ്രി പോലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News