മണിപ്പൂരില്‍ വോട്ടെടുപ്പ് ദിവസം ഇവിഎമ്മുകൾ നശിപ്പിച്ചു; പോളിംഗ് ബൂത്തില്‍ വെടിവെപ്പ്; മൂന്നു പേരെ അറസ്റ്റു ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പോളിംഗ് ബൂത്തിന് നേരെ വെടിയുതിർക്കുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) നശിപ്പിക്കുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

ഇംഫാൽ വെസ്റ്റിലെ ഖൈദെമിൽ, നൂറോളം വ്യക്തികൾക്കായി ഒരു സായുധ സംഘം പ്രോക്‌സി വോട്ട് ചെയ്തു എന്നാരോപിച്ച് ആളുകൾ ഇവിഎം തകർത്തു. മണിപ്പൂരിലെ ഇന്നർ കോൺഗ്രസ് സ്ഥാനാർത്ഥി ബിമോൾ അക്കോജം പോളിംഗ് ബൂത്തിലെ അക്രമങ്ങളില്‍ ഇടപെട്ടു.

2 ലോക്‌സഭാ മണ്ഡലങ്ങളായ ഇന്നർ മണിപ്പൂരിലും ഔട്ടർ മണിപ്പൂരിലും വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

4-5 ഇന്നർ മണിപ്പൂർ ബൂത്തുകളിൽ ആളുകളെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്നതായി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നു. സുംഗുവിൽ ഒരാളെ ബിജെപി നേതാക്കൾ മർദിക്കുകയും വോട്ട് ചെയ്യുന്നത് തടയുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വോട്ടുചെയ്യാൻ ആളുകളെ ചിലര്‍ തടഞ്ഞതായും റിപ്പോർട്ടുണ്ട്.

വോട്ടെടുപ്പിനെതിരെ മെയ്റ്റി പ്രവർത്തകർ ആളുകളെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ക്ഷേത്രിഗാവോ നിയമസഭാ മണ്ഡലത്തിലെ ബമോൺ കാമ്പു, കാക്‌ചിംഗിലെ സെക്‌മൈജിൻ ഖുനാവോ മാമാങ്, ഇംഫാൽ ഈസ്റ്റിലെ തോങ്‌ജു അസംബ്ലി മണ്ഡലം, ഇറോയിഷെംബ മാമാങ് ലെയ്‌കായ്, ഉറിപോക്ക് അസംബ്ലി മണ്ഡലം, ഖോങ്‌മാൻ സോൺ അസംബ്ലി മണ്ഡലം, ഇംഫാലിൽ ഉടനീളമുള്ള വിവിധ പോളിങ് സ്‌റ്റേഷനുകളിലാണ് ഇവിഎമ്മുകൾ നശിപ്പിച്ചത്. , ഇംഫാൽ ഈസ്റ്റിലെ ഖുറൈ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള ഖുറൈ തോംഗം ലെയ്‌കൈയിലെ എസ് ഇബോബി പ്രൈമറി സ്‌കൂൾ എന്നിവിടങ്ങളിലാണ് സംഭവം.

ഇംഫാൽ ഈസ്റ്റിലെ കെയ്‌റോ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള അരപതി മാനിംഗ് പോളിംഗ് സ്റ്റേഷനിൽ കെ ജോൺസൺ, സോറോഖൈബാം സുനിൽ എന്നീ രണ്ട് വ്യക്തികളെ ആക്രമിക്കുകയും അവരെ ലിലോംഗിലെ ആമിന ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

മറ്റൊരു സംഭവത്തിൽ, അജ്ഞാതരായ ഒരു സംഘം വെള്ള ഫോർച്യൂണർ എസ്‌യുവിയിൽ എത്തി മൊയ്‌റാങ് കാമ്പു പ്രൈമറി സ്‌കൂൾ പോളിംഗ് സ്റ്റേഷനിൽ ആളുകൾക്ക് നേരെ നിരവധി റൗണ്ട് വെടിയുതിർത്തു. കൊയിസ്‌നം സനായിമ എന്ന ഒരാൾക്ക് വെടിയേറ്റ് പരിക്കേറ്റു. കാക്‌ചിംഗിലെ വാങ്കൂ പോളിംഗ് സ്റ്റേഷനിൽ അജ്ഞാതർ വെടിയുതിർത്തത് വോട്ടർമാരിൽ പരിഭ്രാന്തി പരത്തി.

സമാനമായി, ബിഷ്ണുപൂരിലെ മൊയ്‌റാംഗ് അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള തമ്‌നപോക്പി പോളിംഗ് സ്റ്റേഷന് നേരെ അജ്ഞാതർ 30 റൗണ്ട് വെടിയുതിർത്തു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഒരു പോളിംഗ് സ്റ്റേഷന് സമീപം വെടിവയ്പ്പ് നടത്തിയ മൂന്ന് പേരെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ മൊയിരാങ്കാമ്പ് സജീബിൽ വെള്ളിയാഴ്ച ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേർക്കും പങ്കുണ്ടെന്ന് ഓഫീസർ പറഞ്ഞു.

വെടിവയ്പ്പിനുശേഷം മൂന്നുപേരും വാഹനത്തിൽ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു, വെള്ളിയാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് നിന്ന് 5 കിലോമീറ്റര്‍ അകലെ വെച്ച് ഇവരെ പിടികൂടി. ഇവരുടെ പക്കൽ നിന്ന് ഒരു .32 തോക്കും വെടിക്കോപ്പുകളും 15 ലക്ഷം രൂപയും പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News