വേനൽ മേഘജം (കവിത): പുലരി

പൊരിയുന്ന വേനലിൽ
വരളുന്ന തൊണ്ടയുമായ്
ഇലനാമ്പു വേഴാമ്പലായ്
കാർമേഘദയകാത്തു
വാനവും നോക്കി
ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ
ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു
ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു
കുളിർ കാറ്റായി
ഹരിത പത്രങ്ങൾ
തലയാട്ടി രസിക്കുന്നു
പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.

Leave a Comment

More News