ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച പുരോഗമനം

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻ‌കൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഏപ്രിൽ 30 ചൊവ്വാഴ്ച അവസാനിക്കുന്നതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് ഏപ്രിൽ 30-നകം രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. എന്നാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രേഷൻ ടീം എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നു. ഫാ. അബു പീറ്റർ (കോൺഫറൻസ് കോർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോൺ താമരവേലിൽ (ഫൈനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ) തുടങ്ങിയവർ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

രജിസ്ട്രേഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രജിസ്ട്രേഷൻ കോഓർഡിനേറ്റർ ഷോൺ എബ്രഹാമുമായി ബന്ധപ്പെടുക (ഫോൺ: 347 749 2922)

Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ) 914.806.4595, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി) 516.439.9087).

Print Friendly, PDF & Email

Leave a Comment

More News