ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (GHNSS) വിഷു ആഘോഷിച്ചു

ഹ്യൂസ്റ്റണ്‍ : 2024 ലെ വിഷു ദിനം ആഘോഷമാക്കി മാറ്റി ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി. 2024 ഏപ്രില്‍ 20ന് സ്റ്റാഫോര്‍ഡില്‍ വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി. പരിപാടിയില്‍ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിര്‍മ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട് നിന്നു. നിറഞ്ഞ സദസിനു മുമ്പില്‍ ഏഴ്തിരിയിട്ട വിളക്കില്‍ ദീപം തെളിയിച്ചു പ്രസിഡന്റ് ഇന്ത്രജിത് നായര്‍ ഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.

സെക്രട്ടറി നിഷ നായര്‍,ട്രഷറര്‍ വ്രിനീത സുനില്‍ മറ്റു ബോര്‍ഡ് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍ പിള്ള, സുനിത ഹരി, വിനോദ് മേനോന്‍,വേണുഗോപാല്‍, രതീഷ് നായര്‍, രശ്മി നായര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിദരായിരുന്നു.

സമുദായത്തിലെ മുതിര്‍ന്നവര്‍ പങ്കെടുത്തവര്‍ക്ക് വിഷു കൈനീട്ടം നല്‍കി. തുടര്‍ന്ന്

നടന്ന് കലാപരിപാടികള്‍ ഏവരുടെയും മനം കവര്‍ന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. GHNSS പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം മുന്‍ പ്രസിഡന്റ് ശ്രീ ഹരിഹരന്‍ നായര്‍ നിര്‍വഹിച്ചു. വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് യൂത്ത് വിങ്ങും, നൂതന ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ബോര്‍ഡ് മെമ്പര്‍ വിനോദ് മേനോനും വേറിട്ട് നിന്നു. സമുദായ അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങള്‍ക്ക് മറ്റു കൂട്ടി.

Print Friendly, PDF & Email

Leave a Comment