തലവടി സിഎംഎസ് ഹൈസ്ക്കൂൾ ആഗോള പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം; ‘വീണ്ടും കാൽപാടുകൾ’ ലോഗോ പ്രകാശനം ചെയ്തു

എടത്വ: തലവടി സെന്റ് തോമസ് സി.എസ്ഐ പള്ളിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 1841ൽ സ്ഥാപിച്ച സിഎംഎസ് സ്കൂളിന്റെ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥികളുടെ മഹാ സംഗമത്തിന്റെ ലോഗോ ‘വീണ്ടും കാൽപാടുകൾ’ പ്രകാശനം ചെയ്തു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്ററുമായ റവ. ഡോ. കെസി ജോൺ ഇടയത്ര പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ്‌ കെ.ഉമ്മന് നല്കി പ്രകാശനം ചെയ്തു. ഭാരവാഹികളായ ട്രഷറാർ എബി മാത്യു ചോളകത്ത്, ഡോ.ജോൺസൺ വി.ഇടിക്കുള,ബെറ്റി ജോസഫ്, സജി ഏബ്രഹാം,വി. പി. സുജീന്ദ്ര ബാബു,ജിബി ഈപ്പൻ എന്നിവർ സംബന്ധിച്ചു.റവ. ഡോ. കെസി ജോണിനെ ഭാരവാഹികൾ ഷാൾ അണിയിച്ച് ആദരിച്ചു.ലോഗോ തയ്യാറാക്കിയ പൂർവ്വ വിദ്യാർത്ഥിയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായ വളവുങ്കൽ വി. പി. സുജീന്ദ്ര ബാബുവിനെ ചടങ്ങിൽ അഭിനന്ദിച്ചു.

1984ൽ ഹൈസ്ക്കൂൾ ആയി ഉയർത്തപെട്ട ഈ സ്കൂളിൽ നിന്നും ഉന്നത സ്ഥാനിയരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്നതോടൊപ്പം ഗുരുവന്ദനവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News