ഡാളസ് വാഹനാപകടത്തിൽ ബിഷപ്പ് കെ പി യോഹന്നാന് ഗുരുതര പരിക്ക്

KP Yohannan, Metropolitan of the Believers Church, and Founder & Director of Gospel for Asia (GFA).

ഡാളസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ[ (നേരത്തെ ബിലീവേഴ്‌സ് ചർച്ച്) സ്ഥാപക മെട്രോപൊളിറ്റൻ ബിഷപ്പ് കൂടിയായ കെ പി യോഹന്നാന്  ഡാളസിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി  പരിക്കേറ്റു . നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും ഡാളസ്സിലെത്തിയത്.

ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന GFA വേൾഡിൻ്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാൻ

ഡാളസ്സിൽ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നു  സഭാ വക്താവ് അറിയിച്ചു. ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്കായി   പ്രവേശിപ്പിച്ചിരിക്കുകയാണ്.  ബിഷപ്പ് കെ പി യോഹന്നാനന്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്നു  സഭാ വക്താവ് ആവശ്യപ്പെട്ടു . കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡാളസിലെ ബിഷ പിന്റെ ഓഫീസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല

Leave a Comment

More News