ഗാസയിൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കരുത്: ഇസ്രായേലിന് ബൈഡന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഗാസയിൽ ഇസ്രായേൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കരുതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ഗാസയിൽ യുഎസ് നൽകിയ ആയുധങ്ങൾ ഇസ്രായേൽ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുമെന്നും, യുദ്ധം നടക്കുന്നതിനാൽ യുഎസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ പൂർണ്ണമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിൽ യുദ്ധം നടത്തുന്നതിൽ അമേരിക്കയുടെ സഖ്യകക്ഷി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നതിന് ന്യായമായ തെളിവുകൾ അടങ്ങിയ റിപ്പോർട്ട് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഇസ്രയേലിനെതിരെ ഭരണതല ഉദ്യോഗസ്ഥർ നടത്തിയ ഏറ്റവും രൂക്ഷമായ അഭിപ്രായമാണ് ഇത്. ഹമാസിനെതിരായ യുദ്ധത്തിന് ഏഴ് മാസം കഴിഞ്ഞ സാഹചര്യത്തില്‍, ബൈഡൻ ഭരണകൂടത്തിൻ്റെ ഇത്തരത്തിലുള്ള ആദ്യ വിലയിരുത്തലാണിത്. ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഏകദേശം 35,000 ഫലസ്തീനികളുടെ മരണത്തിന് കാരണമായിട്ടുണ്ട്. അവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Print Friendly, PDF & Email

Leave a Comment

More News