രാശിഫലം (മെയ് 13 തിങ്കൾ 2024)

ചിങ്ങം: എല്ല കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഇന്ന് സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടരായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടി വരും.

കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്തും.

തുലാം: ഈ ദിനം നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. എന്നാൽ വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക

വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ വശീകരിക്കുകയും ചെയ്യും. നിങ്ങൾ വികാരങ്ങള്‍ കൂടുതല്‍ ശക്തിയായി ഇന്ന് പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വരാനിരിക്കുന്ന സമയത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

ധനു: ബുദ്ധിമുട്ടുകള്‍ താത്കാലികമാണ് എന്ന യാഥാര്‍ഥ്യം ഓര്‍ത്തുകൊണ്ട് ജീവിതത്തില്‍ ഇന്ന് മുന്നോട്ട് പോവുക. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസത്തോടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക. അനാവശ്യ സമ്മര്‍ദങ്ങളിലൂടെ തളര്‍ന്ന് പോകരുത്‌.

മകരം: ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും ചെയ്യുന്ന എല്ല കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന വിവിധ ശാഖകളുടെ ബിസിനസും വിശ്വാസവും നിങ്ങൾക്ക് ഇന്ന് നേടാനാകും. നിങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയും. വിനോദത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒരു നല്ല ആശയമായിരിക്കും. നഷ്‌ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ തിരികെ നേടാനും കൂടി അത് നിങ്ങളെ അനുവദിക്കും.

കുംഭം: ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിലെ വികാരവശവും വിവേകവശവും തമ്മിൽ ഒരു സന്തുലനാവസ്ഥ ഉണ്ടാക്കൻ നിങ്ങൾക്ക്‌ കഴിയും. നിങ്ങൾ ജോലിയിൽ സന്തോഷം കണ്ടെത്തുകയും വ്യക്തിജീവിതവും ഉദ്യോഗജീവിതവും തമ്മിൽ വിജയകരമായി കൂട്ടിക്കലർത്തുകയും ചെയ്യും. സാമ്പത്തികപരമായി കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷേ നിസാരമായ വിഷയങ്ങളിൽ മനസ് വ്യാപൃതമായിരിക്കും.

മീനം: ഇന്ന് നിങ്ങൾ പുതിയ വശങ്ങൾ കണ്ടെത്തുകയും കഴിവുകൾ വർധിപ്പിക്കുകയും ചെയ്യും. എഴുത്ത്, സാഹിത്യം തുടങ്ങിയ സൃഷ്‌ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് സ്വയം സമ്മർദം ചെലുത്തുക. ദമ്പതികൾക്ക് പ്രണയിക്കാനും സ്‌നേഹം പങ്കിടാനും പറ്റിയ സമയമാണിത്. ഈ നിമിഷങ്ങളെ നിങ്ങൾ പിന്നീട് അഭിനന്ദിക്കും. നിങ്ങളുടെ കോപം ശ്രദ്ധാപൂർവം നിരീക്ഷിക്കുക.

മേടം: ഇന്ന് മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്‌ക്കുന്ന ആശയങ്ങളും കാഴ്‌ചപ്പാടുകളും പ്രയോജനപ്രദങ്ങളായി ഭവിക്കും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

ഇടവം: ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിനം നിങ്ങള്‍ ഉത്സാഹിയും കഠിനാധ്വാനിയും ചെയ്യുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവുമായിരിക്കും. വൈകുന്നേരം നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.

മിഥുനം: ഇന്ന് മറ്റുള്ളവർ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും, അത് നിങ്ങളെ പ്രകോപിതരാക്കുകയും ചെയ്യും. എന്നിരുന്നാലും ഓരോ ആവശ്യവും സാധിച്ച് കൊടുക്കുന്നതിന് നിങ്ങള്‍ സ്വയം ഇച്ഛാശക്തിയും വഴിയും കണ്ടെത്തുക. മറ്റുള്ളവർ നിങ്ങളുടെ നൂതന ആശയങ്ങളെയും പ്രതിഭയെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.

കര്‍ക്കടകം: നിങ്ങൾ ഇന്ന് സൗമ്യതയും ശാന്തതയും പുലർത്തുക. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ജോലി എളുപ്പമാകും. ഇന്നത്തെ ദിനം വിജയകരമാക്കുന്നതിനുള്ള താക്കോൽ വിനോദവും തമാശയുമാണ്.

Print Friendly, PDF & Email

Leave a Comment

More News