പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാമിന് ഡോക്ടറേറ്റ്

ഷിക്കാഗോ: പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കല്‍ ഡിവിനിറ്റി സ്‌കൂളില്‍ നിന്ന് മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഷിക്കാഗോയിലുള്ള ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ സഭകളുടെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഷിക്കാഗോ ഗുഡ് ഷെപ്പേര്‍ഡ് ഫെല്ലോഷിപ്പ് ചര്‍ച്ചിലെ പാസ്റ്റര്‍ ആണ് ഡോ വില്‍സണ്‍

റജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് അത് രാജി വെച്ച് അമേരിക്കയിലെ പ്രഫഷനല്‍ ചാപ്ലൈന്‍സ് അസോസിയേഷന്റെ അംഗീകാരമുള്ള ഒരു ബോര്‍ഡ് സര്‍ട്ടിഫൈഡ് ചാപ്ലയിന്‍ ആയി. ഷിക്കാഗോയിലെ ഒരു പ്രധാന ഹോസ്പിറ്റലില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നു. ഡോ ഗ്രേറ്റ എബ്രഹാം ആണ് ഭാര്യ. മക്കള്‍ ഇലൈജ, പോള്‍. നിലവില്‍ ഷിക്കാഗോ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റാണ്.

Print Friendly, PDF & Email

Leave a Comment

More News