മലപ്പുറത്തോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല

മലപ്പുറം: പ്ലസ് വണ്‍ സീറ്റിന്റ അപര്യാപ്തത സർക്കാരിന്റെ മലപ്പുറത്തോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം മെമ്മോറിയൽ പ്രക്ഷോപത്തിന്റെ പടപ്പുറപ്പാട് സമരത്തിൽ ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വികസന വിഷയത്തിൽ മലപ്പുറത്തോടുള്ള വിവേചനം അത് കേവല വിവേചനമല്ല വംശീയ വിവേചനമാണ് വെൽഫെയർ പാർട്ടി ദേശീയ കമ്മറ്റി അംഗം ഇ സി ആയിഷ പറഞ്ഞു. ഒന്നാം അലോട്ട്മെന്റ് വരുന്നതിനു മുൻപ് മലപ്പുറത്തെ അവസാനത്തെ കുട്ടിക്കും സീറ്റ്‌ കിട്ടും വരെ മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭംതുടരും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു

പൂക്കോട്ടൂരിൽ നിന്ന് ആരംഭിച്ച പടപ്പുറപ്പാട് സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കറിന് പതാക കൈമാറി ഫ്ലാഗ് ഓഫ്‌ ചെയ്തു. സമര പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി. എച്ച് , ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, മലബാർ മെമ്മോറിയൽ കൺവീനവർ വി ടി സ് ഉമർ തങ്ങൾ, അസ്സിന്റ് കൺവീനവർ ഷാരോൺ അഹമ്മദ്, ജില്ലാ സെക്രട്ടറി മാരായ അൽത്താഫ്, സെക്രട്ടറിയറ്റ് അംഗം നിഷ്ല സമരത്തിൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷാ സമാപനം നിർവഹിച്ചു.

പടപ്പുറപ്പാട് സമരത്തിന് ഫാഇസ് എലാങ്കോട് , അജ്മൽ തോട്ടോളി , റമീസ് ചാത്തല്ലൂർ ,നബീൽ അമീൻ , മുഫീദ , ജസീം കൊളത്തൂർ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News