വാഹനമോടിക്കുന്നതിന് മുമ്പ് പറക്കാൻ പഠിച്ച ഇന്ത്യൻ വംശജനായതിൽ അഭിമാനിക്കുന്നു: ബഹിരാകാശ വിനോദസഞ്ചാരിയായ ഗോപിചന്ദ് തോട്ടക്കൂറ

ടെക്സാസ്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ബ്ലൂ ഒറിജിൻ്റെ ന്യൂ ഷെപ്പേർഡ്-25 (NS-25) ദൗത്യത്തിലെ ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയായതിൽ അഭിമാനിക്കുന്നതായി ഇന്ത്യൻ വംശജനായ ഗോപി തോട്ടക്കൂറ.

വിനോദസഞ്ചാരികളായി മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ബ്ലൂ ഒറിജിൻ്റെ ഏഴാമത്തെ വിമാനമായിരുന്നു ന്യൂ ഷെപ്പേർഡ്-25 (NS-25). വെസ്റ്റ് ടെക്‌സാസിലെ ലോഞ്ച് സൈറ്റ് വണ്ണിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ഗോപീചന്ദും മറ്റ് അഞ്ച് പേരും ഈ ദൗത്യത്തിന്റെ ഭാഗമായി. ഇതോടെ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി എന്ന നേട്ടവും തോട്ടക്കൂറയുടെ പേരിനൊപ്പം ചേർന്നു.

അതേ സമയം, 1984-ൽ ഇന്ത്യൻ ആർമിയിലെ വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന പദവിയും അദ്ദേഹത്തോടൊപ്പം ചേർന്നു. സോഷ്യൽ മീഡിയയിൽ ബ്ലൂ ഒറിജിൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവരുടെ സന്തോഷം വ്യക്തമായി കാണാമായിരുന്നു. ആന്ധ്രാപ്രദേശിൽ ജനിച്ച പൈലറ്റ് ഗോപീചന്ദ് തോട്ടക്കൂറയും ഒരു ബാനർ പിടിച്ചിരുന്നു. നമ്മുടെ സുസ്ഥിര ഗ്രഹത്തിൻ്റെ പരിസ്ഥിതി പോരാളിയാണ് ഞാൻ, അദ്ദേഹം പറഞ്ഞു.

വാഹനമോടിക്കും മുമ്പ് പറക്കാൻ പഠിച്ചു
ബ്ലൂ ഒറിജിൻ അനുസരിച്ച്, വാഹനമോടിക്കുന്നതിന് മുമ്പ് പറക്കാൻ പഠിച്ച പൈലറ്റാണ് ഗോപിചന്ദ്. എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, പ്രിസർവ് ലൈഫ് കോർപ്പറേഷൻ്റെ സഹസ്ഥാപകനാണ്. പ്രൊഫഷണലായി ജെറ്റുകൾ പറത്തുന്നതിനു പുറമേ, ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയും അദ്ദേഹം പറത്തുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതകാലം മുഴുവൻ അലഞ്ഞുനടക്കുന്ന ആളാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സാഹസികത അദ്ദേഹത്തെ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിൻ്റെ കൊടുമുടിയിലുമെത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News