ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് അതിഗംഭീരമായി നടത്തപ്പെട്ടു

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതു പോലെ ഈ വർഷവും കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ഞായറാഴ്ച നടത്തപ്പെട്ടു .

രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെട്ടു .

ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് ചടങ്ങുകൾ ഔപചാരികമായി ഉൽഘാടനം ചെയ്തു.

രുചികരമായ നാടൻ ഭക്ഷണങ്ങളും ക്രമീകരിച്ചിരുന്നു. അച്ചായൻസ് തട്ടുകട, പിസ്സ സ്റ്റാളുകൾ, ശീതളപാനീയങ്ങൾ, ലഘുഭക്ഷണ സ്റ്റാളുകൾ, ലക്കിഡിപ്പുകൾ,ഹെന്ന കൗണ്ടറുകൾ,പോണി റൈഡുകൾ, ബാസ്കറ്റ്ബോൾ എന്നിവ ഫെസ്റ്റിന്റെ ആകർഷണങ്ങളായിരുന്നു.

ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഇതിൽ സജീവമായി പങ്കെടുക്കുകയും മെക്സിക്കൻ, അമേരിക്കൻ, തനിനാടൻ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കുകയും ചെയ്തു.

പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജാസ്സിം ജേക്കബ്, ഷാജുമോൻ മുകളേൽ, ബാബു പറയങ്കാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിക്കത്തൊട്ടിയിൽ, പരിഷ്‌കൗൺസിൽ അംഗങ്ങൾ, എസ്.ജെ.സി. സിസ്റ്റേഴ്സ്, യുവജനങ്ങൾ, ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

സിബി പ്ലാംമൂട്ടിലും, ബൈജു പഴയംപള്ളിലും നേതൃത്വം നൽകിയ ആട്, പ്രാവ്, ഛായാചിത്രങ്ങൾ, എന്നിവയുടെ ലേലം വിളി അതിമനോഹരമായിരുന്നു.

ഉച്ചക്ക് ഒരു മണി മുതൽ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന “ദി ഹോപ്പ്” എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിച്ചു

ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റ് വിജയകരമാക്കുന്നതിനു സഹകരിച്ച എല്ലാ ഇടവക ജനങ്ങളോടും ഹൃദയപൂർവം നന്ദി അറിയിക്കുന്നുവെന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ ജോൺസൻ വട്ടമറ്റത്തിലും അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News