പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍

ബർലിൻ : ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ തൻ്റെ സർക്കാരിന് പദ്ധതിയില്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫലസ്തീൻ അതോറിറ്റിയെ (പിഎ) ഒരു പ്രത്യേക രാഷ്ട്രമായി അംഗീകരിക്കാൻ “ഒരു കാരണവും” കാണുന്നില്ലെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയ്‌ക്കൊപ്പം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഷോൾസ് പറഞ്ഞത്.

പകരം വെസ്റ്റ് ബാങ്കിൻ്റെയും ഗാസ മുനമ്പിൻ്റെയും ഉത്തരവാദിത്തമുള്ള ഫലസ്തീൻ അതോറിറ്റിയുമായി “ഇസ്രായേലിനും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് തുല്യമായ ചർച്ചാപരമായ പരിഹാരം” ആവശ്യമാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. “ദീർഘകാല വെടിനിർത്തൽ കൈവരിക്കുക”, “എല്ലാ കക്ഷികളും ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധരാകുക” എന്നിവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മിഡിൽ ഈസ്റ്റ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അറബ് രാജ്യങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് അടുത്ത ആഴ്ചകളിൽ വ്യക്തമായതായി ഷോൾസ് പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതീക്ഷ നൽകണമെന്ന് ജർമ്മൻ ചാൻസലർ വാദിച്ചു.

അയർലൻഡ്, സ്പെയിൻ, നോർവേ എന്നീ രാജ്യങ്ങളെല്ലാം ഈ മാസാവസാനത്തോടെ ഫലസ്തീൻ രാഷ്ട്രത്തെ ഔപചാരികമായി അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വലതുപക്ഷ സർക്കാര്‍ രോഷാകുലരായി.

യുഎൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ പൂർണ്ണ അംഗമായി അംഗീകരിക്കുന്നതിന് അനുകൂലമായി തൻ്റെ രാജ്യം വോട്ട് ചെയ്തിട്ടുണ്ടെങ്കിലും പോർച്ചുഗൽ തൽക്കാലം ഈ നടപടി സ്വീകരിക്കില്ലെന്ന് മോണ്ടിനെഗ്രോ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News