ദോഹ: നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വനിതകൾക്കും കുട്ടികൾക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രി ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങൾക്ക് പുറമെ ലാബ് ടെസ്റ്റുകൾ,ഹെൽത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പിൽ സൌജന്യമായി ലഭ്യമാവും. വിദഗ്ധ ഡോക്ടർ നയിക്കുന്ന ആരോഗ്യ ക്ലാസും ക്യാമ്പിൻ്റെ ഭാഗമായി നടക്കും. കൂടാതെ എക്സ്ക്ലൂസീവ് ഓഫറിൽ ഡെൻ്റൽ ചെക്കപ്പും ലഭ്യമാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ ക്യാമ്പിന് ശേഷം ഒരാഴ്ച വരെ സൌജന്യ സേവനവും ക്യാമ്പിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. താൽപര്യമുള്ളവർക്ക് 974 7732 1436 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
More News
-
മുഹമ്മദ് മാഹീന് ഗിഫ സേവന പുരസ്കാരം സമ്മാനിച്ചു
ദോഹ: ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഇന്ത്യാ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മാഹീന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്കാരം സമ്മാനിച്ചു.... -
വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘ഖുർആനുൽ ഫജ്ർ’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റുകൾ സംയുക്തമായി വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം... -
ഗസ്സ പോരാളികൾക്ക് ഐക്യദാർഥ്യമായി സോളിഡാരിറ്റി സ്പോർട്സ് മീറ്റ്
ഒതുക്കുങ്ങൽ : ഗസ്സയിലെ പോരാളികൾക്കും ശുഹദാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സമാപിച്ചു. ഗസ്സയിലെ...

