യുഎഇ പുതിയ ഹജ്, ഉംറ നിയമങ്ങൾ പുറപ്പെടുവിച്ചു

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) അധികാരികൾ മെയ് 27 തിങ്കളാഴ്ച ഹജ്, ഉംറ സംവിധാനത്തിന് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു.

ലൈസൻസ് നടപടിക്രമങ്ങളും ലംഘനങ്ങൾക്കുള്ള പിഴയും ഉൾപ്പെടെ ഇസ്ലാമിക തീർഥാടനം സംഘടിപ്പിക്കുന്നത് നിയന്ത്രിക്കാനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്.

തീർത്ഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്കും പ്രചാരണ സംഘാടകർക്കും ഓഫീസുകൾക്കും 50,000 ദിർഹം (11,31,625 രൂപ) വരെ പിഴ ചുമത്താനുള്ള തീരുമാനം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ഔഖാഫ്) എക്‌സില്‍ അറിയിച്ചു.

ഹജ്ജ് അല്ലെങ്കിൽ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനോ പരസ്യം ചെയ്യുന്നതിനോ മുമ്പ് ഔഖാഫിൽ നിന്ന് ലൈസൻസ് നേടേണ്ടത് ആവശ്യമാണ്.

ലൈസൻസില്ലാതെ തീർഥാടനത്തിനായി സംഭാവനകൾ ശേഖരിക്കുന്നതും സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News