” നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” സി.എം.എസ് ഹൈസ്ക്കൂളിൽ തുടക്കമായി

എടത്വ: തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷം പ്രവേശനോത്സവത്തിന് മുന്നോടിയായി ” നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാലയവും പരിസരവും വൃത്തിയാക്കി.

ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്ക്കൂളും പരിസരവും മനോഹരമക്കിയത്.പുതിയ കെട്ടിടം നിർമ്മിച്ചതിന് ശേഷം പെയിന്റ് അടിക്കാതിരുന്നതിനാൽ പായൽ പിടിച്ച ഭിത്തികൾക്ക് പുതിയ നിറങ്ങള്‍ നല്കിയതോടെ വിദ്യാലയത്തിന്റെ മുഖച്ഛായയും മാറി. കൂടാതെ മഴ പെയ്യുമ്പോൾ മുറ്റത്ത് വെള്ളം കെട്ടി കിടക്കുന്ന ഭാഗങ്ങൾ മെറ്റൽ ഇട്ട് ഉയർത്തി മനോഹരരമാക്കി. ചില മാസങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കൊടി മരം നിർമ്മിച്ചു നല്കിയിരുന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കുരുന്നുകൾക്കായി അത്യാധുനിക നിലയി ലുള്ള നേഴ്സറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് കൂടിയ യോഗം റവ. മാത്യൂ ജിലോ നൈനാൻ ഉദ്‌ഘാടനം ചെയ്തു.ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അധ്യക്ഷത വഹിച്ചു.എടത്വ ഗ്രാമ പഞ്ചായത്ത് അംഗം പൂർവ്വ വിദ്യാർത്ഥി ബെറ്റി ജോസഫ്,എബി മാത്യു, അഡ്വ. ഐസക്ക് രാജു,പി.ഐ. ജേക്കബ്,ഡോ. ജോൺസൺ വി. ഇടിക്കുള,സജി എബ്രഹാം,ജിബി ഈപ്പൻ,വി.പി. സുചീന്ദ്ര ബാബു, ടോം ഫ്രാൻസിസ്, കുരുവിള ഐസക് എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News