കൊല്ലം പ്രവാസി അസോസിയേഷന്‍ – ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ഉമല്‍ഹസം കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു.

ജോയിന്‍റ് സെക്രട്ടറി ഫയാസ് സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രെട്ടറി വിനീത് അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. കെപിഎ വൈസ് പ്രസിഡന്‍റ് കിഷോര്‍ കുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രെട്ടറി അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടറും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മുഹമ്മദ് ഷഹനാസും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി.

തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി.

പ്രസിഡന്റ് തോമസ് ബി.കെ, സെക്രട്ടറി മുഹമ്മദ് ഷഹനാസ്, ട്രഷറര്‍ അജേഷ് വി.പി., വൈസ് പ്രസിഡന്റ് അജിത്ത് കുമാര്‍ ടി.കെ., ജോ:സെക്രട്ടറി അനൂപ് ഗോപാലകൃഷ്ണന്‍ , എക്സിക്യൂട്ടീവ് അംഗം ആയി ശ്രീലാല്‍ എന്നിവരെയും ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി വിനീത് അലക്സാണ്ടറെയും തിരെഞ്ഞെടുത്തു. നിയുക്ത ട്രഷറര്‍ അജേഷ് വി.പിയുടെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കായി സൌജന്യ സി.പി.ആര്‍ പരിശീലനവും സംഘടിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News