ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പരിസ്ഥിതി ഞായർ ദിനാചരണം നടത്തി

നിരണം :സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും
പരിസ്ഥിതി ഞായർ ദിനാചരണവും നടത്തി. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍ പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ദൈവാലയ പരിസരത്ത് വിശ്വാസികൾ ചേർന്ന് 74 ഫല വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി ആദ്യ ഫലവ്യക്ഷതൈ ഇടവകയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി റോഷൻ റെന്നിക്ക് പരിസ്ഥിതി സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ ചെയർമാൻ എഎം നിസാർ കൈമാറിയ വൃക്ഷതൈ വിശ്വാസികൾ ചേർന്ന് നട്ടു.

സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ട്രസ്റ്റി റെന്നി തോമസ്, അജോയ് കെ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആൾത്താര ശുശ്രൂഷകൻ ഏബെൽ തോമസ് റെന്നിയെ ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അനുമോദിച്ചു.

പ്രകൃതി സ്നേഹിയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത കാലം ചെയ്തത് മെയ് 8ന് ആണ്.

Print Friendly, PDF & Email

Leave a Comment

More News