മോദി മന്ത്രിസഭയുടെ ആദ്യ തീരുമാനം; പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 3 കോടി അധിക വീടുകൾ നിർമ്മിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഇന്ന് തന്നെ എല്ലാ മന്ത്രിമാർക്കും മന്ത്രാലയങ്ങളുടെ ചുമതല ലഭിക്കും.

ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹത്തോടൊപ്പം 71 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി സൗത്ത് ബ്ലോക്കിലെത്തി തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു.

പ്രധാനമന്ത്രി കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യാനുളള ഫയല്‍ ഒപ്പിട്ട് കൊണ്ടാണ് നരേന്ദ്ര മോദി തിങ്കളാഴ്‌ച രാവിലെ അധികാരമേറ്റത്. കര്‍ഷകര്‍ക്കായുളള ഫയലിൽ ഒപ്പിട്ട ശേഷം “ഞങ്ങളുടേത് കര്‍ഷകരോട് പൂർണമായും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ്. അതുകൊണ്ടാണ് ചുമതലയേറ്റയുടന്‍ കർഷക ക്ഷേമവുമായി ബന്ധപ്പെട്ട ഫയല്‍ ഒപ്പിട്ടത്. ഇനിയും കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” -എന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളമുളള കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നൽകാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ 2000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപയാണ് കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിക്കുക.

ഭൂമി കൈവശമുള്ള കർഷകർക്ക് മാത്രമേ പദ്ധതിയുടെ പ്രയോചനം ലഭിക്കു. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍റെ ചുമതലയാണ്. 9.3 കോടി കർഷകർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയുടെ ചെലവ് ഇരുപതിനായിരം കോടിയാണ്. ഇതിനകം 2.42 ലക്ഷം കോടിയിലധികം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്‌തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത 72 മന്ത്രിമാരിൽ 30 ക്യാബിനറ്റ് മന്ത്രിമാരും 36 സഹമന്ത്രിമാരും 5 സ്വതന്ത്ര ചുമതലക്കാരുമുണ്ട്. ഇത്തവണ നാഷണൽ ഡെമോക്രാറ്റിക് അലയൻസ്, അതായത് എൻഡിഎയുടെ സഖ്യകക്ഷികൾക്കും മോദി സർക്കാരിൽ വലിയ പങ്കുണ്ട് എന്നതാണ് പ്രത്യേകത. ഹിന്ദുസ്ഥാനി അവാം മോർച്ച, ജനതാദൾ യുണൈറ്റഡ്, തെലുങ്ക് ദേശം പാർട്ടി, അപ്നാ ദൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News