മലപ്പുറം സിജിയിൽ കരിയർ ഗൈഡൻസ് സേവനങ്ങൾ എല്ലാ ദിവസവും

മലപ്പുറം: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ മലപ്പുറം ജില്ലാ കേന്ദ്രത്തിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും സൗജന്യ കരിയർ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമായിരിക്കും. സിജി ചീഫ് കരിയർ കൗൺസിലർ റംലാ ബീവി നേത്യത്വത്തിലായിരിക്കും കൗൺസിലിംഗ് സംഘടിപ്പിക്കുക

വിദ്യാഭ്യാസ അവസരങ്ങൾ, കോഴ്സുകൾ, സ്ഥാപനങ്ങൾ, തൊഴിൽ ആസൂത്രണം,നൈപുണ്യ വികസനം തുടങ്ങി വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും പ്രൊഫഷണലുകൾക്കും ആവശ്യമായ വ്യക്തിഗത മാർഗനിർദേശം സൗജന്യമായി ലഭിക്കുന്നതാണ്.

ഇതിനായി www.booking.cigi.org എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കൂടാതെ എല്ലാ ദിവസവും അഭിരുചി പരീക്ഷയും (CDAT) അത് പ്രകാരമുള്ള കൗൺസലിഗും ജില്ലയിലും ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 7736652542 എന്ന നമ്പറിൽ ബന്ധപ്പെടുക

 

Print Friendly, PDF & Email

Leave a Comment

More News