16 അടി നീളമുള്ള പെരുമ്പാമ്പ് സ്ത്രീയെ ജീവനോടെ വിഴുങ്ങി

ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങിയ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നു. പെരുമ്പാമ്പിൻ്റെ വയറിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദക്ഷിണ സുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിൽ നിന്നുള്ള 45 കാരിയായ സ്ത്രീയെ ഭർത്താവും മറ്റ് ഗ്രാമവാസികളും ചേർന്ന് പെരുമ്പാമ്പിൻ്റെ വയറ്റിൽ കണ്ടെത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ ശനിയാഴ്ച വാർത്താ മാധ്യമങ്ങളെ അറിയിച്ചു.

നാല് മക്കളുടെ അമ്മയായ ഫരീദയെ വ്യാഴാഴ്ച രാത്രി കാണാതാവുകയും വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നും ഗ്രാമത്തലവനായ സുവാർഡി റോസി പറഞ്ഞു. നാട്ടുകാര്‍ പ്രദേശത്ത് തിരച്ചിൽ നടത്തി. അധികം വൈകാതെ അവർ വയറു വീര്‍ത്ത നിലയില്‍ ഒരു പെരുമ്പാമ്പിനെ കണ്ടു. വലിയ വയറുമായി പെരുമ്പാമ്പിനെ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് സംശയം തോന്നി, തുടർന്ന് പെരുമ്പാമ്പിൻ്റെ വയറ് മുറിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ചെയ്തയുടനെ, ഫരീദയുടെ തല പെട്ടെന്ന് ദൃശ്യമായി. പാമ്പിനുള്ളിൽ പൂർണമായും വസ്ത്രം ധരിച്ച നിലയിലാണ് ഫരീദയെ കണ്ടെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News