മലാവി വൈസ് പ്രസിഡൻ്റ് സഞ്ചരിച്ച വിമാനം കാണാതായി

മലാവി വൈസ് പ്രസിഡൻ്റും മറ്റ് ഒമ്പത് പേരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം തിങ്കളാഴ്ച കാണാതായി. വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമയും മറ്റുള്ളവരും സഞ്ചരിച്ച വിമാനം പ്രാദേശിക സമയം രാവിലെ 09:17 ന് തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് പറന്നുയർന്നതായി മലാവി പ്രസിഡൻ്റ് ലാസറസ് ചക്‌വേരയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായതിന് ശേഷം വ്യോമയാന ഉദ്യോഗസ്ഥർക്ക് ഇപ്പോഴും വിമാനവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച മലാവി വൈസ് പ്രസിഡൻ്റും മറ്റ് ഒമ്പത് പേരും സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിനു വേണ്ടി തിരച്ചിൽ നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ നടത്തുകയാണെന്നും പ്രസിഡൻ്റ് ഓഫീസ് അറിയിച്ചു. റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനാൽ വിമാനവുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടു. എന്നിരുന്നാലും, വിമാനം എവിടെയാണെന്ന് കണ്ടെത്താൻ അടിയന്തര തിരച്ചിൽ ആരംഭിക്കാൻ ദേശീയ, പ്രാദേശിക അധികാരികളോട് രാഷ്ട്രപതി ഉത്തരവിട്ടിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News