തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന്

എടത്വാ: പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് തലവടി സി എം എസ് ഹൈസ്കൂളിൽ ഇന്ന് ഉച്ചക്ക് 3ന് സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന് നടക്കും. കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ. വി. തോമസ് ദീപശിഖ തെളിയിക്കും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. മാത്യു ജിലോ നൈനാന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും.

വിദ്യാലയത്തിലെ സ്പോര്‍ട്സ് ലീഡേഴ്സ് ആയ ആന്‍ അന്ന അനില്‍, ഹരി നാരായണന്‍ എന്നവര്‍ ദീപശിഖ ഏറ്റു വാങ്ങുമെന്ന് ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അറിയിച്ചു.

Leave a Comment

More News