ബഹ്റൈന്‍: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയുമായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും, കെ.പി.എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ, കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ , സാജൻ നായർ, ജമാൽ കോയിവിള, ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു
More News
-
‘സ്വര്‍ണ്ണ നഗരം’ എന്ന പദവി നിലനിര്‍ത്താന്‍ ദുബായിൽ സ്വർണ്ണം കൊണ്ടുള്ള റോഡ് നിർമ്മിക്കുന്നു
ദുബായ്: ദുബായ് അതിന്റെ ഗാംഭീര്യത്തിന് ലോകമെമ്പാടും പേരുകേട്ടതാണ്. ഇപ്പോൾ അധികൃതര്‍ ‘സ്വർണ്ണ നഗരം’ എന്ന പദവി നിലനിർത്താൻ ഒരു പ്രധാന പദ്ധതി... -
തലവടി സിഎംഎസ് ഹൈസ്കൂളിന്റെ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ... -
കെഎൽഎം ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു
ദുബായ്: ഡച്ച് എയർലൈൻ KLM യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും (UAE) മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. സുരക്ഷാ...
