ബഹ്റൈന്‍: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയുമായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും, കെ.പി.എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ, കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാർ , സാജൻ നായർ, ജമാൽ കോയിവിള, ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു
More News
-
ഗുരുതര ആരോപണങ്ങൾക്കിടെ ഡിവൈഎസ്പി ഉമേഷ് വീണ്ടും സർവീസിൽ; കോൺഗ്രസിൽ അമർഷം പുകയുന്നു
സസ്പെൻഷന് വഴിവച്ചത് ആത്മഹത്യാക്കുറിപ്പിലെ പീഡന ആരോപണം; വകുപ്പുതല അന്വേഷണത്തിന് പിന്നാലെ തിരിച്ചെടുക്കൽ, സ്വീകരിച്ച നടപടിയെന്തെന്ന് ഉത്തരവിൽ വ്യക്തമല്ലെന്ന് ആക്ഷേപം കോഴിക്കോട്: ഗുരുതര... -
മമ്മൂണ്ണി മൗലവി: സേവനംകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ നേതാവ്
ദോഹ: പ്രശസ്തി ആഗ്രഹിക്കാതെ, സേവനം ജീവിതദൗത്യമായി കണ്ട് മറ്റുള്ളവർക്കായി ജീവിച്ച വിനയാന്വിതനായ നേതാവായിരുന്നു മമ്മൂണി മൗലവിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി... -
സന്നദ്ധ സംഘടനകളുടെ സാന്ത്വന പരിചരണം രാജ്യത്തിനു മാതൃക: മന്ത്രി രമേശ് ചെന്നിത്തല
എടത്വ: സംസ്ഥാനത്തു സന്നദ്ധ സംഘടനകള്‍ നടത്തുന്ന സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍, സന്നദ്ധ...
