കെ. കരുണാകരന്‍ ട്രസ്റ്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു

പുന്നയൂര്‍ക്കുളം: ലീഡര്‍ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് അമേരിക്കന്‍ എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തേയും പ്രവാസി എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ധീനേയും ആദരിച്ചു.

ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരം ടി.വി. ചന്ദ്രമോഹന്‍ എക്‌സ് എം.എൽ.യ്ക്ക് കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സമര്‍പ്പിച്ചു. ചെയര്‍മാന്‍ പി. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു

പുന്നയൂര്‍ക്കുളത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം വി ജോസ്, 75 കഴിഞ്ഞ മുന്‍കാല നേതാക്കള്‍ എന്നിവരേയും, മുന്‍ എം.എൽ.എ ഒ. അബ്ദുറഹിമാന്‍കുട്ടി ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എന്‍. ആര്‍ ഗഫൂര്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എ. കെ സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

 

Leave a Comment

More News