ജാതി സെൻസസിനു വേണ്ടിയുള്ള പേരാട്ടം കേരളീയ നവോത്ഥാനത്തിന്റെ തുടർച്ചക്കു വേണ്ടിയുള്ള മുന്നേറ്റം: തസ്‌ലീം മമ്പാട്

കുറുവ: രാജ്യം ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും പഴയ ഫ്യൂഡലിസത്തിന്റെ ആശയങ്ങൾക്ക് ജനാധിപത്യത്തിന്റെ വർണ്ണം കൊടുത്തു എന്നല്ലാതെ ഭരണകൂടങ്ങൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അതുകൊണ്ടാണ് രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾ കൂടുതൽ പിന്നോക്കമായി മാറിയതെന്നും എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് പറഞ്ഞു.ജാതി സെൻസസ് നടത്തുക,എയ്ഡഡ് നിയമനം പി എസ് സി ക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റ് കെ പി ഫാറൂഖ് നയിക്കുന്ന പ്രക്ഷോഭ ജാഥയുടെ ഭാഗമായി ചെറുകുളമ്പിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

രാജ്യത്ത് സർക്കാർ മേഖലയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ജോലി ചെയ്യുന്നത് കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന 5 ശതമാനം ആളുകളുടെ എണ്ണം 7 കോടി വരും ഈ മേഖലയിൽ മാത്രം സംവരണം നടപ്പിലാക്കിയാൽ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരുവാൻ സാധിക്കുകയുള്ളു എന്നും . വിദ്വേഷ പ്രചരണങ്ങളും, വ്യാജ പ്രസ്താവനകളും തടയുവാനും സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ , തൊഴിൽ പിന്നോക്ക അവസ്ഥ പരിഹരിക്കുവാൻ സംസ്ഥാനത്ത് ജാതി സെൻസ് നടപ്പാക്കാൻ പിണറായി സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു.

എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഫാറൂക്ക് മക്കരപ്പറമ്പിന് വിവിധ യൂണിയൻ നേതാക്കൾ ആരാർപ്പണങ്ങൾ നടത്തി.

എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ മുഖ്യപ്രഭാഷണം നടത്തി.എഫ്ഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കാദർ അങ്ങാടിപ്പുറം, സെയ്താലി വലമ്പൂർ, ഫാറൂക്ക് മക്കരപ്പറമ്പ്, മണ്ഡലം പാർട്ടി ജനറൽ സെക്രട്ടറി സി എച്ച് സലാം മാസ്റ്റർ, ശിഹാബ് തിരൂർക്കാട്, സലീം മാസ്റ്റർ മൂർക്കനാട് ,നൗഷാദ് അരിപ്ര, സലാം വള്ളിക്കാപറ്റ, നസീമ ചുണ്ടയിൽ,നസീറ കടന്നമണ്ണ, ഷഹല അഷ്റഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. എഫ് ഐ ടി യു മണ്ഡലം കൺവീനറും അബ്ദുറഹ്മാൻ കൊളത്തൂർ സ്വാഗതവും ഡാനിഷ് മങ്കട നന്ദിയും പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News