കേരളത്തിലെ സ്ത്രീ വിമോചന പോരാട്ടങ്ങള്‍ (ലേഖനം): കാരൂര്‍ സോമന്‍

ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാ ക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല ബന്ധുക്കള്‍ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹി തരുടെ മനോഭാവങ്ങള്‍ താമരപ്പൂവ് വിടരുന്നതുപോലെ വിടര്‍ന്നു് വന്നത്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് ദുഃഖ ദുരിതംപേറി ജീവിക്കേണ്ടവ രാണോ നമ്മുടെ അമ്മമാര്‍, സഹോദരികള്‍, ഭാര്യമാര്‍.ഒരു വിഭാഗം മത പുരോഹിതര്‍ മതത്തെ കോരികുടിക്കുന്ന തിന്റെ ഹൃദയ വ്യഥകള്‍ ഇന്ന് ലോകമെങ്ങുമുള്ള മലയാളികളെ വല്ലാതെ മുറിവേല്‍പ്പിക്കുന്നുണ്ട്. ഈ വിഷയ ത്തില്‍ മൗനികളായ സാഹിത്യ നായകന്മാരോടും, ഭരണ-പ്രതിപക്ഷത്തോടും പലരും ചോദിക്കുന്നത് ഇവര്‍ക്കെ തിരെ ശബ്ദിക്കാന്‍, എഴുതാന്‍ നട്ടെല്ലുണ്ടോ? അതിനുള്ള ഉത്തരവും അവര്‍ തന്നെ പറയുന്നു. എഴുത്തുകാര്‍ അധികാരികളെ വെറുപ്പിച്ചാല്‍ പട്ടും പുടവയും കിട്ടില്ല.രാഷ്ട്രീയ പാര്‍ ട്ടികള്‍ മത പ്രീണനം നടത്തിയാണ് അധികാരത്തിലെത്തുന്നത്. വായ് തുറന്നാല്‍ വോട്ടു് കിട്ടില്ല. അവര്‍ക്ക് മതമാണ് വലുത് മനുഷ്യനല്ല. ഈ സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പന്‍ നയവുമായി ഇവര്‍ എങ്ങനെ കേരളത്തില്‍ ജീവിക്കുന്നു? ലോകമെങ്ങും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍, പെണ്‍കുട്ടികളെ ഞാന്‍ എത്രയോ കണ്ടിരിക്കുന്നു. ഇവരൊക്കെ ആറാം നൂറ്റാണ്ടിലാണോ ജീവിച്ചിരിക്കുന്നത്?

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ സാമൂഹ്യ സാംസ്‌കാരിക പരിവര്‍ത്തന സാക്ഷ രതയിലൂടെ കടന്നുവന്ന ഒരു ജനതയുടെ ധൈഷണികമായ, സാംസ്‌കാരികമായ, മത രാഷ്ട്രീയ മായ ബോധമണ്ഡലം എവിടെ നില്‍ക്കുന്നുവെന്ന് ഒരു ചോദ്യമുയരുന്നു. 1920-ല്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച ഗുരു ദേവന്‍, ഗീത പഠിപ്പിച്ച സല്‍കര്‍മ്മങ്ങള്‍, ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തു, ഖുറാനിലെ ഖുല്ലും വാഹദ് (എല്ലാം ഒന്നുതന്നെ) ഇതെല്ലാം പഠിച്ച നാട്ടില്‍ നിന്നെന്താണ് സ്ത്രീ വിരുദ്ധതയും, ജാതി ചിന്തകളും, സ്പര്‍ധകളുമുയരുന്നത്? ദാരിദ്ര്യത്തില്‍ കഴിഞ്ഞ മലയാളികള്‍ ഗള്‍ഫില്‍ പോകുകയും സമ്പത്തു് വര്‍ദ്ധിക്കയും ചെയ്ത താണോ ഇന്നത്തെ സ്വാര്‍ത്ഥത,അഹന്ത, അഹംങ്കാരം,വര്‍ഗ്ഗീയ ജാതി ചിന്തകള്‍ക്ക് വളമായത്?

മതവിശ്വാസികളില്‍ കുടികൊള്ളേണ്ടത് ആത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ്. അതിലൂടെ ലഭിക്കുന്നത് സാംസ്‌കാരികമായ പരിവര്‍ത്തനമാണ്. ഭാരതീയ സംസ്‌കാരത്തില്‍ മതവിശ്വാ സികള്‍ ഈശ്വരനെ മഹത്വപ്പെടു ത്തുകയാണ് ചെയ്തിട്ടുള്ളത്.അതിലൂടെ മനുഷ്യരുടെ വീണ്ടെടു പ്പാണ് അവര്‍ ലക്ഷ്യം വെച്ചത്. ഭാരതമടക്കമുള്ള ലോകജനത അങ്ങനെയാണ് പുതുജീവനും ശക്തിയും പ്രാപിച്ചത്. അവിടെയാണ് കേരളത്തിലെ ഒരു വിഭാഗം മതപുരോഹിതര്‍ കടയ്ക്കല്‍ കത്തിവെച്ചിരിക്കുന്നത്. ഇപ്പോള്‍ കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്ന നിലയിലെത്തിയിരി ക്കുന്നു. എത്രയോ പാവം സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ നിശ്ശബ്ധ നൊമ്പരങ്ങളുമായി തടവ റയില്‍ കഴിയുന്നവരെപോലെ ജീവിക്കുന്നു. മതപുരോഹിതരുടെ ഈ പഴഞ്ചന്‍ ആശയത്തെ സ്ത്രീവി മോചന പോരാളികള്‍ കണ്ടില്ലേ?

ഇന്ത്യയുടെ മുഖമുദ്ര ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ്. മതാചാരങ്ങള്‍ മതപുരോ ഹിതന്‍ വികല മായ സന്ദേശങ്ങളാക്കരുത്. കേരളമടക്കം ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത, തൊഴി ലില്ലാത്ത സ്ത്രീകള്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്തു് ബോധവതികളായ, വിദ്യാ സമ്പന്നരായ പെണ്‍കുട്ടികള്‍, സ്ത്രീകള്‍ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല. അത് പാശ്ചാത്യ രാജ്യങ്ങളിലെങ്ങും കാണാറുണ്ട്. അതിന്റെ പ്രധാന കാരണം മതമതിലുകള്‍, മതവ ര്‍ഗ്ഗീയ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല. അതിന്റെ പ്രധാന കാരണം അവര്‍ അഭ്യസ്തവിദ്യരാണ്. മതചങ്ങലകള്‍ അവരെ വരിഞ്ഞുമുറുക്കുന്നില്ല. മതപഠനവുമില്ല. അവര്‍ വായനയി ലൂടെയാണ് വളരുന്നത്. സ്ത്രീകള്‍ മാനസികമായോ ശാരീരികമായോ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നില്ല. ദാമ്പത്യ ജീവിതത്തില്‍ ഭാര്യയോട് അമര്‍ഷത്തോടെ ഒരു വാക്ക് പറയാന്‍പോലും ഭര്‍ത്താക്കന്മാര്‍ക്ക് ഭയമാണ്. കാരണം ഇരുമ്പഴിയെണ്ണുമെന്നറിയാം. കുട്ടികളെപ്പോലും ശകാരിക്കാന്‍ സാധിക്കില്ല. പരാതിയുണ്ടായാല്‍ കുഞ്ഞിനെ വളര്‍ത്തുന്നത് സര്‍ക്കാരാണ്. മതപുസ്തകങ്ങള്‍ മാത്രം വായിച്ചു വളരുന്നതുകൊണ്ടാണ് സ്ത്രീയെ ഒരു ഉപഭോ ഗവസ്തുവായി ഇതുപോലുള്ള പുരുഷന്മാര്‍ കാണു ന്നത്. 1926-ല്‍ മുസ്ലിം സ്ത്രീ ശാസ്ത്രീകരണത്തിന് വേണ്ടി ‘മഹിള’ എന്ന മാസികയും 1946-ല്‍ ‘ഭാരത ചന്ദ്രിക’ മാസികയുടെ സബ് എഡിറ്റര്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയിരിന്നു. ഇന്ന് സ്ത്രീ നവോദ്ധാനത്തിന് വേണ്ടി നിലകൊള്ളുന്ന എത്ര മാസികകളുണ്ട്?

ബ്രാഹ്‌മണാധ്യപത്യം നമ്മില്‍ നിന്നകന്നിട്ടും, 1822 ചാന്നാര്‍ ലഹളയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മേല്‍ജാതിയും, തിരുവിതാംകുര്‍ രാജഭരണത്തെ പിന്തുണയ്ക്കാതെ അന്നത്തെ ക്രിസ്ത്യന്‍ മിഷനറിമാര്‍ നല്‍കിയ പിന്തുണയോടെ ചാന്നാര്‍ സ്ത്രീകള്‍ മുല മറയ്ക്കാന്‍ തുടങ്ങിയത്. 2025-ല്‍ എത്തിനില്‍ക്കുമ്പോള്‍ 1822-ലെ ബ്രാഹ്‌മണാധ്യപത്യത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ ക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളെ ചങ്ങലക്കിടുന്ന, അടിമയാക്കുന്ന, അയിത്തജാതിയാക്കുന്ന നാട്ടി ലാണ് നവോദ്ധാനം ഘോരഘോരം പ്രസംഗിക്കുന്നത്. ഇങ്ങനെ യുള്ള മതപുതപ്പില്‍ ജീവിക്കുന്ന വിദ്യാസമ്പന്നര്‍പോലും ആരാധന അര്‍പ്പിക്കുന്നത് ഈശ്വരനല്ല മതത്തിനാണ്. കാക്ക ഓട്ടക്കല ത്തില്‍ നോക്കുംപോലെ എല്ലാം കണ്ടു് കഴിയുന്ന കര്‍മ്മധീരരുടെ നാട്.

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും കുട്ടികള്‍ക്കൊപ്പം ആന്യനാട്ടിലേക്ക് സഞ്ചരി ക്കരുതെന്നും നവോദ്ധാന നാട്ടില്‍ നിന്ന് വിളംഭരം ചെയ്തപ്പോള്‍ കേരളത്തിലെ ഫെബി നിസ്റ്റു കള്‍, എഴുത്തുകാരികള്‍ക്ക് സ്ത്രീവിമോചനത്തെപ്പറ്റി ഒന്നും പറയാനില്ല. ഒരു ഭാഷയുടെ ആത്മാ വറിയാത്ത എഴുത്തുകാരെപോലെ ആത്മാവിന്റെ പ്രപഞ്ച തേജസ്സ് എന്തെന്നറിയാത്ത ഒരു ജനത്തെ കാട്ടിലൂടെ നയിക്കുന്ന ഏത് ഇടയനായാലും ആട്ടിന്‍പറ്റങ്ങള്‍ വഴിതെറ്റുകതന്നെ ചെയ്യും. ഇടയന്‍ ആട്ടിന്‍പറ്റങ്ങളെ നേര്‍വഴിക്ക് നടത്തേണ്ടവരാണ്. അതിന് പകരം പുരാതന ഗോത്രസംസ്‌കാരത്തിലുള്ള പരസ്പര പോരട്ടങ്ങളാണ് പഠിപ്പിക്കുന്നത്. ഏത് ജാതി മതമായാലും പുരുഷനുള്ള തുല്യത സ്ത്രീയ്ക്കും ലഭിക്കണം. അതിനെയാണ് സമത്വം എന്ന് പറയുന്നത്.അത് ലഭിക്കാതെവരുമ്പോള്‍ പെറ്റമ്മയെ സ്നേഹിക്കുന്നവര്‍ ഈ ജാതികൃത തീണ്ടലിനെ എതിര്‍ക്ക തന്നെ ചെയ്യും. മാതൃത്വമില്ലതെ പിതൃത്വമില്ല എന്നത് മതപുരോഹിതരില്‍ നിന്ന് കേള്‍ക്കേണ്ടയാ വശ്യമില്ല. ഈ ശാസ്ത്ര യുഗത്തില്‍ സ്ത്രീകള്‍ അന്യ ഗ്രഹത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം സ്ത്രീകളെ കാടന്‍ യുഗത്തിലേക്ക് തള്ളിവിടുന്നത് പിന്തിരിപ്പന്‍ പ്രവണതയാണ്. ആ വിഭാഗത്തിലുള്ള യൗവനക്കാരാണ് ഇതിനെ എതിര്‍ക്കേണ്ടത്. പല മതങ്ങളിലും അന്ധമായ വിശ്വാസങ്ങള്‍, ആചാരങ്ങള്‍ കുത്തിനിറച്ചുവെച്ചിരിക്കുന്നു. മതപുരോഹിതരില്‍ നിന്ന് ഇതുപോ ലുള്ള ഒറ്റമൂലികളും ലഭിക്കുന്നു.

ഇന്നുവരെ സാമൂഹ്യപ്രതിബദ്ധതയുള്ള മത രാഷ്ട്രീയ സാംസ്‌കാരിക നായകന്മാര്‍ ഇതി നോട് പ്രതികരിച്ചിട്ടില്ല. തെറ്റ് കണ്ടാല്‍ തിരുത്തേണ്ടവരല്ലേ? ഇവരൊക്കെ മതരാഷ്ട്രിയ പരസ്യ വലകളില്‍ കുരുങ്ങിയവരാണ്. മനംമയക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി, ജാതിപേരും പറഞ്ഞു വോട്ടുപെട്ടി നിറച്ചു അധികാരത്തിലെത്തി സുഖ ലോലുപരായി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍. യോഗ്യരായവരാണ് നാട് ഭരിക്കേണ്ടത് അല്ലാതെ പൗരോഹിത്യത്തിന് വഴങ്ങി കൂട്ടുകച്ചവടം നടത്തുന്ന നാട്ടില്‍ ഇതുപോലുള്ള പുരോഗതിയാണ് ലഭിക്കുക. കപട ആത്മീയതയുള്ളവരാ കട്ടെ ബോധപൂര്‍വ്വം മത-ദൈവങ്ങളെ അണിനിരത്തി ഭയം, ഭീതി മനുഷ്യരിലുണ്ടാക്കുന്നു. ഭക്തി യുടെ നിറവിലും പ്രാര്‍ത്ഥനയിലും ജീവിക്കുന്നവര്‍ക്ക് ദൈവത്തെയറിയാന്‍ ഒരു ഇടനിലക്കാ രന്റെ ആവശ്യമുണ്ടോ? ഒരു പുരോഹിതന്‍ വേണമെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ പഠിപ്പിച്ചുവി ടുന്നവര്‍ വഴിതെറ്റി പോകുന്നത്? നിരാലംബരായ സ്ത്രീകള്‍ എന്തുകൊണ്ട് നെടുവീര്‍പ്പിടുന്നു? ഇതുപോലുള്ള പഴഞ്ചന്‍ നിലപാടുകളുമായി മുന്നോട്ട് വരുന്നവരെ പൊളിച്ചടുക്കി കൊടുക്കാന്‍ മനോധൈര്യമുള്ള സ്ത്രീകള്‍ തന്നെയാണ് മുന്നോട്ട് വരേണ്ടത്. ഇവര്‍ തരുന്ന മലീമസമായ ആത്മാവിനേക്കാള്‍ വിലപ്പെട്ടത് ആത്മാഭിമാനമാണ്.

കേരളത്തില്‍ വേണ്ടത് സ്ത്രീശക്തികരണമാണ് സ്ത്രീവിരുദ്ധതയല്ല. സ്ത്രീകള്‍, പെണ്‍ കുഞ്ഞുങ്ങള്‍ ധാരാളമായി പലവിധത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കാലിടറാതെ സ്വന്തം കാലില്‍ ഉറച്ചു നിന്ന് മത പുരുഷ മേധാവിത്വത്തിനെതിരെ ധൈര്യമായി ഒറ്റകെട്ടായി പോരാടു കയാണ് വേണ്ടത് കീഴടങ്ങുകയല്ല. അത് ഭാവി തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് തലയുയര്‍ത്തി നടക്കാനുള്ള ധൈര്യവും സുഗന്ധവും സൗന്ദര്യവുമാണ്.

Leave a Comment

More News