നക്ഷത്ര ഫലം (23-02-2025 ഞായര്‍)

ചിങ്ങം: അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉല്‍ക്കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ സ്വൈരക്കേടിന് കാരണമാകാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്‌മളതയും ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. ഒരു മാന്ത്രിക സ്‌പര്‍ശത്തിന് കഴിവുണ്ട്. അത് നിലനില്‍ക്കുവോളം ആസ്വദിക്കൂ! സായാഹ്നത്തില്‍ ‘ഒരാളുടെ’ ഊഷ്‌മളമായ വാക്കുകള്‍ ഹൃദയത്തെ സ്‌പര്‍ശിക്കും.

വൃശ്ചികം: കരുതലോടെ സംസാരിക്കണം. നക്ഷത്രങ്ങളും ഗ്രഹനിലയും വീട്ടിലെ സാഹചര്യം ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കും. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ വ്യഗ്രത കാണിക്കും. അനന്തമായ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്തപക്ഷം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു: ഒരു ചെറു തീര്‍ത്ഥയാത്രക്ക് തയ്യാറെടുക്കും‍. ഉദ്ദേശിച്ച കാര്യങ്ങളെല്ലാംതന്നെ കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ആത്മവിശ്വാസവും ഉന്മേഷവും വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്, അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ അന്തസ്സ് ഉയരും.

മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഒന്നും ചെയ്യുന്നതില്‍ താത്‌പര്യമുണ്ടാകില്ല. ശസ്ത്രക്രിയ ഒഴിവാക്കുക.

കുംഭം: അനുകൂലമായ ദിവസമാണ്. ബിസിനസ്സുകാര്‍ക്ക് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്ക് സാദ്ധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ്. വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസ്സുകാര്‍ക്ക് ഇത് വിസ്‌മയകരമായ ദിവസമാണ്. അതല്ലാ, ഒരു തൊഴിലാളിയാണെങ്കില്‍, ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. സ്ഥാനക്കയറ്റത്തിനുള്ള സാദ്ധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്ന് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും കഴിയും.

മേടം: മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഉള്ള ബന്ധുവിന്‍റെ ക്ഷണം അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍കൊണ്ടും ആ ക്ഷണം ദുർവ്വഹമായ ഒന്നായി തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ വിഷമിക്കേണ്ടിവരും. കൈകാര്യം ചെയ്‌ത് കൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്റ്റുകളെപ്പോലും അത് തകിടം മറിക്കും.

ഇടവം: ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. ഇന്ന് അത്തരം ഒരു ദിവസമാണ്. രാവിലെ മുതല്‍ക്കേ ഒരു വല്ലായ്‌മ അനുഭവപ്പെടാം. പക്ഷേ മേലധികാരിയും സഹപ്രവര്‍ത്തകരും ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താല്‍പര്യക്കുറവും വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ, വരും വരായ്‍കകളെകുറിച്ച് ആലോചിക്കാതെയിരിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും തുടങ്ങാതിരിക്കുക.

മിഥുനം: സന്തോഷവും ഉല്ലാസവും നിറഞ്ഞ ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ദ്ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ച രീതിയിലായിരിക്കും. അഭിരുചിക്കിണങ്ങിയതും, ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഷോപ്പിംഗ് നടത്താനും സാദ്ധ്യത കാണുന്നു.

കര്‍ക്കടകം: സുഹൃത്തുക്കളുമായുള്ള ഒരു നല്ല ദിവസമായിരിക്കും‍. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം പ്രശസ്‌തി ലഭിക്കും. ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികൾ പരാജയം സമ്മതിക്കും.

Print Friendly, PDF & Email

Leave a Comment

More News