മണിപ്പൂരിൽ ഒരു മണിക്കൂറിനുള്ളിൽ 5.7 ഉം 4.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ

മണിപ്പൂര്‍: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മണിപ്പൂർ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇന്ന് (ബുധനാഴ്ച) ഒരു മണിക്കൂറിനുള്ളിൽ മണിപ്പൂരിൽ 5.7 ഉം 4.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. എന്നാല്‍, നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം മണിപ്പൂരിലെ കാംജോങ്ങാണെന്ന് ഐഎംഡി റിപ്പോർട്ട് പറയുന്നു. ആദ്യ ഭൂകമ്പം രാവിലെ 11:06 ഓടെയാണ് ഉണ്ടായത്, രണ്ടാമത്തേത് ഉച്ചയ്ക്ക് 12:20 ഓടെയാണ് ഉണ്ടായത്.

അസം, മേഘാലയ, മേഖലയിലെ മറ്റ് ഭാഗങ്ങളിൽ ഇന്ന് ഭൂകമ്പം അനുഭവപ്പെട്ടതായി റീജിയണൽ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഇരട്ട ഭൂകമ്പത്തെ തുടർന്ന് മണിപ്പൂരിലെ കെട്ടിടങ്ങൾക്കും മറ്റ് ഘടനകൾക്കും ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

മണിപ്പൂരിലെ പല കെട്ടിടങ്ങളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . തൗബൽ ജില്ലയിലെ വാങ്ജിംഗ് ലാമാഡിംഗിലെ ഒരു സ്കൂൾ കെട്ടിടത്തിൽ വിള്ളലുകൾ വീണതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി വീഡിയോകളിൽ കാണാം. വംശീയ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചുവരുകയായിരുന്നു അവിടെ.

Leave a Comment

More News