മാംഗ്ലൂർ ആൾക്കൂട്ടക്കൊല; എസ്.ഐ.ഒ പ്രതിഷേധിച്ചു

കോട്ടക്കല്‍: പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വ്യാജമായി ആരോപിച്ച് കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിനെ മംഗലാപുരത്ത് വെച്ച് സംഘ്പരിവാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി പ്രകടനം നടത്തി. പഹൽഗാം അക്രമണത്തിന് ശേഷം ഉന്മാദ ദേശീയത ഉയർത്തിവിട്ട് മുസ്ലിം വംശഹത്യക്ക് കോപ്പ്കൂട്ടുകയാണ് സംഘ്പരിവാറെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അഭിപ്രായപ്പെട്ടു.

പ്രതിഷേധ പ്രകടനത്തിൽ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ, ജില്ലാ പ്രസിഡന്റ് അഡ്വ അസ്ലം പളളിപ്പടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന എന്നിവർ പങ്കെടുത്തു.

Leave a Comment

More News