പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് ഐ.ഓ.സി.യുടെ അഭിനന്ദനങ്ങള്‍

ചിക്കാഗോ: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുവാന്‍ നിയോഗിക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് (കെ.പി.സി.സി. പ്രസിഡന്റ്), പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍ (വര്‍ക്കിംഗ് പ്രസിഡന്റുമാര്‍), അടൂര്‍ പ്രകാശ് (യു.ഡി.എഫ്. കണ്‍വീനര്‍) എന്നിവര്‍ക്കും, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഹൃദയംഗമായ ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പുതിയ ഭാരവാഹികളുടെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐ.ഓ.സി.യു.എസ്.എ. വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടെ എന്ന് കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു പറഞ്ഞു.

ഹൈക്കമാന്റ് കേരളത്തിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പരിചയസമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നുചേര്‍ന്ന് ആവേശകരമായ ഫലം ഉണ്ടാക്കുമെന്നുള്ളതില്‍ സംശയമില്ലെന്നും കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍ പറഞ്ഞു.

Leave a Comment

More News