എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ

കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള ഒമ്പത് സ്‌കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ, ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി, മമ്പഉൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കേച്ചേരി, ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ ചൊക്ലി, മർകസ് പബ്ലിക് സ്കൂൾ എ ആർ നഗർ, മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 99.5 ശതമാനം പേർ വിജയികളായി. ഒമ്പത് സ്‌കൂളുകളിലായി 128 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി.
മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, മാനേജ്‌മെന്റ്, പി.ടി.എ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
Print Friendly, PDF & Email

Leave a Comment

More News