സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ പോയ എംബിബിഎസ് വിദ്യാർത്ഥിനിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്തു

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ രണ്ട് സഹപാഠികളും ഒരു സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ഇരയ്ക്ക് മയക്കുമരുന്നു നല്‍കിയാണ് അവര്‍ ഈ ഹീനമായ കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മെയ് 18 ന് രാത്രിയില്‍ നടന്ന ഈ സംഭവം പ്രദേശവാസികളെ നടുക്കി.

പോലീസിന് നൽകിയ മൊഴി പ്രകാരം, 22 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിനിയും 20 നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് സുഹൃത്തുക്കളും മെയ് 18 ന് രാത്രി 10 മണിയോടെ സിനിമ കാണാൻ പദ്ധതിയിട്ടിരുന്നു. സിനിമ കാണാൻ പോകുന്നതിനു മുമ്പ്,
വിദ്യാര്‍ത്ഥിനിയെ അല്പനേരം ‘റെസ്റ്റ്’ എടുക്കാന്‍ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. മദ്യലഹരിയിലായിരുന്ന അവര്‍ യുവതിക്ക് ലഹരി പാനീയം നൽകിയത് ഇവിടെ വെച്ചാണ്. ആ പാനീയം കുടിച്ചയുടനെ തനിക്ക് തലകറക്കം അനുഭവപ്പെടാൻ തുടങ്ങിയെന്നും നിയന്ത്രണം വിട്ടുപോകാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അവർ തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.

കർണാടകയിലെ ബെൽഗാം സ്വദേശിനിയായ യുവതി പിന്നീട് നടന്നതെല്ലാം മാതാപിതാക്കളോട് പറഞ്ഞു. അതിനുശേഷം,
യുവതിയുടെ മാതാപിതാക്കൾ വിശ്രാംബാഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഉടനടി നടപടി സ്വീകരിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. അവര്‍ പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

അവരെ കോടതിയിൽ ഹാജരാക്കിയതായും അവിടെ നിന്ന് മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കുറ്റവാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരയുടെ മൊഴി പോലീസ് വിശകലനം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സൗഹൃദത്തിന്റെയും സ്ത്രീകളുടെ സുരക്ഷയുടെയും പേരിലുള്ള വഞ്ചനയെക്കുറിച്ച് ഈ സംഭവം വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

 

Leave a Comment

More News