ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധത കാണിക്കും. പരിശ്രമങ്ങള്‍ ഒരു പക്ഷേ പരാജയപ്പെട്ടേക്കാം. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ കഠിനമായി അധ്വാനിക്കണം.
കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരേയും ആകർഷിക്കും. മറ്റുള്ളവർക്ക് നിങ്ങളോട് അസൂയ തോന്നാം. കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.
തുലാം: ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രേമഭാജനത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ സന്തോഷം നിറഞ്ഞ ഓർമകൾ പ്രിയപ്പെട്ടവരോട് പങ്കുവെക്കുകയും വെകാരികമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും.
വൃശ്ചികം: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ജോലിയിലുള്ള കഴിവ് പലരുടേയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച് പറ്റുകയും ചെയ്യും. മേലധികാരിയിൽ നിന്നും പ്രശംസ പിടിച്ചു പറ്റും.
ധനു: ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്ക് തയ്യാറെടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകും. നഷ്‌ടങ്ങള്‍ സംഭവിക്കാതെ ശ്രദ്ധിക്കുക.
മകരം: നിങ്ങളുടെ പങ്കാളിയുമായി വഴക്കിന് സാധ്യത കാണുന്നു. കോപം നിയന്ത്രിക്കണം. ഔദ്യോഗികമായി നിങ്ങളുടെ മേലുദ്യോഗസ്ഥൻ്റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും.
കുംഭം: ജീവിതത്തിൽ സുഹ്യത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. നിങ്ങളുടെ വാക്ക്‌ചാതുരി ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ് കുടുംബത്തിലും അത്ഭുതങ്ങൾ സൃഷ്‌ടിക്കുകയും നിങ്ങളുടെ പ്രേമഭാജനത്തിനെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
മീനം: ജോലിയിൽ ഒരുപാട് സമ്മർദ്ദങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമാണിന്ന്. പക്ഷേ സാമർത്ഥ്യവും ഊർജ്ജസ്വലതയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയാൽ മുന്നോട്ടുപോകാൻ കഴിയും. ഇന്ന് നിങ്ങളുടെ പ്രൊജക്റ്റുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും കഴിയും.
മേടം: വികാരങ്ങൾ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിൽ തടസം സ്യഷ്‌ടിക്കും. കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരുമ്പോൾ നിങ്ങൾ അസ്വസ്ഥനാകും. എന്നിരുന്നാലും എല്ലാ കാര്യങ്ങളുടെയും നല്ല വശം മാത്രം കണ്ട് നിങ്ങൾ മുന്നോട്ട് പോവാൻ ശ്രമിക്കും.
ഇടവം: വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളേയും, നൂതന മാർഗങ്ങൾ ഉപയോഗിച്ച് വെല്ലുവിളിച്ച് വിജയം നേടാൻ സാധിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥനിൽ നിന്നും ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വാക്കു തർക്കങ്ങളിൽ ഏർപ്പെടരുത്.
മിഥുനം: ജോലിയിൽ സമ്മര്‍ദ്ദം നേരിട്ടേക്കാം. ബിസിനസ്, വീട്, വിനോദം എന്നിവക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ വിദഗ്‌ധനാണ്. കുറച്ചു വൈകിയാണെങ്കിലും നിങ്ങൾ വിചാരിച്ച കാര്യങ്ങൾ ഫലം കാണും.
കര്‍ക്കിടകം: ഇന്ന് നിങ്ങൾ ഗാർഹിക കാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും, ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കും.