ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ആത്മവിശ്വാസമുള്ള ദിവസമായിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ യാതൊരു തടസങ്ങളും നേരിടേണ്ടിവരില്ല.
കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട് നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കുക. ജോലി സ്ഥലത്ത് ഏതാനും അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പ്രണയിനികള്‍ക്ക് ഇന്ന് നല്ല ദിനമാണ്.
തുലാം: കാലങ്ങളായി നിലനില്‍ക്കുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരമാകും. കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ ആയിരിക്കും അത് പരിഹരിക്കുക. ജോലി ഭാരം കുറയും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം.
വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്ത് ഉത്തരവാദിത്വം കൂടുതലായിരിക്കും എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര നിങ്ങൾക്ക് മാനസിക ഉല്ലാസം നൽകും.
ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. നിങ്ങളില്‍ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നവരില്‍ നിന്നും അകന്ന് നില്‍ക്കുക. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. ഇതിലൂടെ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാം.
മകരം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കരുത്. ജോലി ഭാരം കുറയ്‌ക്കുന്നതിന് അതാണ് ഗുണകരം. സഹപ്രവര്‍ത്തകരുമായുള്ള സഹകരണം മനസിന് സന്തോഷം പകരും. വൈകുന്നേരത്തോടെ സ്ഥിതിഗതികളെല്ലാം മാറും. നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. മറ്റുള്ളവരോട് ദയയും കരുണയും കാണിക്കണം.
മീനം: കഠിനാധ്വാനികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയില്‍ കൂടുതല്‍ പുതുമയും സര്‍ഗാത്മകതയും കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏറെ നാളായി കാത്തിരിക്കുന്ന വിജയം നിങ്ങളെ തേടിയെത്തും. അതുകൊണ്ട് കഠിനമായി പരിശ്രമിക്കുക. പരാജയത്തിൽ നിരാശപ്പെടാതിരിക്കുക.
മേടം: നിങ്ങള്‍ക്കിന്ന് വിജയത്തിളക്കത്തിന്‍റെ ദിവസമായിരിക്കും. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വളരെയധികം ചിന്തിച്ച് കൊണ്ടായിരിക്കും. ജോലി സ്ഥലത്ത് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതലായി ഏര്‍പ്പെടും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. നല്ല ഭക്ഷണവും വിനോദങ്ങളും എല്ലാമുള്ള ദിനം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കൂടിച്ചേരല്‍ മനസിന് സന്തോഷം പകരും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക.
മിഥുനം: ഇന്ന് നിങ്ങൾക്ക് ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും. ജീവിതത്തെക്കുറിച്ച് ശുഭാപ്‌തി വിശ്വാസം നിങ്ങൾക്കുണ്ടാകും. അത് നിങ്ങളെ വിജയം നേടാൻ സഹായിക്കും. സ്വതന്ത്രമായി ആഗ്രഹിക്കാനും ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാനും നിങ്ങൾ ഇന്ന് ആഗ്രഹിക്കും.
കര്‍ക്കടകം: ഇന്ന് കുടുംബത്തില്‍ നിന്ന് സഹായങ്ങളൊന്നും നിങ്ങള്‍ക്ക് ലഭിക്കില്ല. അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടില്‍ നിന്നും അഭിപ്രായ ഭിന്നതകള്‍ നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. പ്രതികൂല സാഹചര്യങ്ങളെ ശ്രദ്ധയോടെ നേരിടുക.
