അടുത്തുള്ള ഒരു നഗരത്തിൽ ഒരു അണക്കെട്ട് തകർന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. വെള്ളപ്പൊക്കം മോക്വ മാർക്കറ്റിനെയും പരിസര പ്രദേശങ്ങളെയും പൂർണ്ണമായും മുക്കിക്കളഞ്ഞു, വീടുകൾക്കും കടകൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും വൻ നാശനഷ്ടങ്ങൾ വരുത്തി.
നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ മോക്വ മാർക്കറ്റ് പട്ടണത്തിൽ വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 88 പേർ മരിച്ചു. ദേശീയ അടിയന്തര മാനേജ്മെന്റ് ഏജൻസി ഉദ്യോഗസ്ഥനായ ഹുസൈനി ഇസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയും രക്ഷാപ്രവർത്തനങ്ങൾ തുടർന്നു, നിരവധി പേർ ഇപ്പോഴും അപകടത്തിലാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 20 പേർ മരിച്ചതായി പറഞ്ഞിരുന്നുവെങ്കിലും മരണസംഖ്യ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. “മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 88 മൃതദേഹങ്ങൾ കണ്ടെടുത്തു,” ഹുസൈനി ഇസ മാധ്യമങ്ങളോട് പറഞ്ഞു.
മണിക്കൂറുകളോളം നീണ്ടുനിന്ന പേമാരിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥരും പറഞ്ഞു. അടുത്തുള്ള ഒരു നഗരത്തിൽ ഒരു അണക്കെട്ട് തകർന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. വെള്ളപ്പൊക്കം മോക്വ മാർക്കറ്റിനെയും പരിസര പ്രദേശങ്ങളെയും പൂർണ്ണമായും മുക്കിക്കളഞ്ഞു, വീടുകൾക്കും കടകൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും വൻ നാശനഷ്ടങ്ങൾ വരുത്തി. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താൻ നാട്ടുകാരും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തിക്കുന്നുണ്ട്.
ദേശീയ അടിയന്തര മാനേജ്മെന്റ് ഏജൻസിയും പ്രാദേശിക മുങ്ങൽ വിദഗ്ധരും അതിജീവിച്ചവർക്കായി തിരച്ചിൽ നടത്തുകയാണ്. റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണ്. വിഭവങ്ങളുടെ അഭാവമുണ്ടായിട്ടും രക്ഷാപ്രവർത്തകർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഇസ പറഞ്ഞു.
https://twitter.com/i/status/1928347942332555641
