ഐക്യരാഷ്ട്രസഭയെ മറികടക്കാൻ ചൈനയുടെ നീക്കം; അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒരു പുതിയ വേദി സൃഷ്ടിച്ചു

ചൈനയുടെ ഈ നീക്കം ആഗോള ഭരണ സംവിധാനത്തിന് ഒരു പുതിയ മാനം നൽകുന്നു. ഹോങ്കോങ്ങിൽ സ്ഥാപിതമായ ഈ സംഘടനയ്ക്ക് മേഖലാ തലത്തിൽ മാത്രമല്ല, ആഗോള തലത്തിലും തർക്ക പരിഹാരത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.

പാക്കിസ്താന്‍, ഇന്തോനേഷ്യ, ബെലാറസ്, ക്യൂബ എന്നിവയുൾപ്പെടെ ചൈനയുടെ നേതൃത്വത്തിൽ 30-ലധികം രാജ്യങ്ങൾ ഹോങ്കോങ്ങിൽ “ഒരു അന്താരാഷ്ട്ര മധ്യസ്ഥ സംഘടന സ്ഥാപിക്കുന്നതിനുള്ള ഉടമ്പടി”യിൽ ഒപ്പുവച്ചു. ഈ ഉടമ്പടിയോടെ, ഈ രാജ്യങ്ങൾ ഈ പുതിയ ആഗോള സംഘടനയുടെ സ്ഥാപക അംഗങ്ങളായി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഐക്യരാഷ്ട്രസഭ ഉൾപ്പടെ ഏകദേശം 50 രാജ്യങ്ങളിൽ നിന്നും 20 സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ ഹോങ്കോങ്ങിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. മധ്യസ്ഥതയിലൂടെ തർക്കങ്ങൾ പരിഹരിക്കുന്ന ലോകത്തിലെ ആദ്യത്തെ അന്തർ ഗവണ്മെന്റല്‍ നിയമ സ്ഥാപനമായി ഈ സംഘടനയെ വിശേഷിപ്പിക്കുന്നു.

“പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ചര്‍ച്ചയിലൂടെ സമവായം കെട്ടിപ്പടുക്കുന്നതിനും ചൈന വളരെക്കാലമായി വാദിച്ചിരുന്നു” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചടങ്ങിൽ പറഞ്ഞു.

“അന്താരാഷ്ട്ര തർക്കങ്ങൾക്ക് സൗഹാർദ്ദപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ യോജിപ്പുള്ള ആഗോള ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം” എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഈ സംഘടന ചൈനീസ് പരിഹാരങ്ങൾ നൽകുമെന്ന് വാങ് യി ഊന്നിപ്പറഞ്ഞു.

“ഈ വർഷം അവസാനത്തോടെ ഈ സംഘടനയ്ക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയും” എന്ന് ഹോങ്കോംഗ് നേതാവ് ജോൺ ലീ പറഞ്ഞു. യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ബീജിംഗ് ഇതിനെ വിശേഷിപ്പിച്ചത്. ആഗോള മധ്യസ്ഥതയുടെ മേഖലയിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിലേക്ക് ഈ പുതിയ പ്ലാറ്റ്‌ഫോം നീങ്ങുകയാണ്.

Print Friendly, PDF & Email

Leave a Comment

More News