
ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സര പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.
നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ.
സ്റ്റുഡൻ്റ്സ് ഇന്ത്യ മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ ക്വിസിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അൽത്താഫ് റഹ്മാൻ (ഒന്നാം സ്ഥാനം) ദയ്യാൻ അബ്ദുറഹീം, അജ്‌വദ് അഫ്സൽ, മുഹമ്മദ് റിഹാൻ (രണ്ടാം സ്ഥാനം), ഹംദാൻ ഹനീഫ്, മുഹമ്മദ് ലിബാൻ, അൻസഫ് അഫ്സൽ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്.
സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. ജലീസ് ബാബു, സെയ്തലവി പറങ്ങോടത്ത്, ഷാനവാസ് മജീദ്, അനസ് എ.പി, മുഫീദ് ഹനീഫ, മുഹമ്മദ് നജീം, മുഹമ്മദ് ജാബിർ, ഹാരിസ് എൻ.പി, ഷറഫുദ്ദീൻ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
സി.ഐ.സി മദീന ഖലീഫ സോണിൻ്റെ പ്രതിമാസ ‘ഖുർആൻ മജ്ലിസ്’ പരിപാടിയിൽ വെച്ചാണ് ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്. ഡോ. അബ്ദുൽ വാസിഹ്, സി.ഐ.സി സോണൽ പ്രസിഡൻറ് അബ്ദുൽ ഹമീദ് വി.എൻ, സ്റ്റുഡൻസ് ഇന്ത്യ സോണൽ പ്രസിഡൻറ് മുഹമ്മദ് നാഫിസ് എന്നിവർ സമ്മാനങ്ങൾ നൽകി. അബ്ദുസ്സമദ് ഖുർആൻ പാരായണം നടത്തി. നഈം അഹമ്മദ് ചടങ്ങ് നിയന്ത്രിച്ചു. അബ്ദുൽ ജബ്ബാർ, മുഫീദ്, നജീം, അബൂ റിഹാൻ, മുജീബ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
