സിലബസിനൊപ്പം നല്ല മനുഷ്യരാകാനുള്ള വിദ്യകളും പഠിക്കണം : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

മർകസ് സ്കൂളുകളുടെ പ്രവേശനോത്സവം ഗേൾസ് ഹൈസ്കൂളിൽ നിർവഹിച്ചു

മർകസ് സ്കൂളുകളുടെ പ്രവേശനോത്സവ ഉദ്ഘാടനം കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു

കോഴിക്കോട്: പാഠ്യവിഷയങ്ങൾ കൃത്യമായി പഠിക്കുന്നതോടൊപ്പം ധാർമികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന നല്ല മനുഷ്യരാവാനുള്ള വിദ്യകളും വിദ്യാർഥികൾ പഠിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സംസ്ഥാനമെമ്പാടുമുള്ള മർകസ് സ്കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീർണ സാഹചര്യങ്ങളെ അറിവുകൊണ്ട് പ്രതിരോധിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യരുടെ നവീകരണമാണെന്നും ലാഭേച്ഛയല്ലെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.

മർകസിന്റെ എം ഹാൻഡ്‌സ്, എം ജി എസ്, എയ്‌ഡഡ്‌ സ്കൂൾ, ഹോം കെയർ സംവിധാനങ്ങളിലായി വിവിധ സ്കൂളുകളിൽ നിലവിൽ 34000 ത്തോളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 23 മർകസ് സ്കൂളുകളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട്, അഹ്‌മദ്‌ കുട്ടിഹാജി, അഡ്വ. തൻവീർ ഉമർ, അഡ്വ. മുഹമ്മദ് ശരീഫ്, സിപി സിറാജുദ്ദീൻ സഖാഫി, വിഎം റശീദ് സഖാഫി, അലി ദാരിമി, കെകെ ശമീം, അബൂബക്കർ ഹാജി കിഴക്കോത്ത്, ദുൽകിഫിൽ സഖാഫി, മഹ്‌മൂദ്‌ കൊറാത്ത്, മുഹമ്മദ് സഖാഫി വില്യാപ്പള്ളി, മുഹ്‌യിദ്ദീൻ കോയ സഖാഫി, അബ്ദുൽ ഖാദിർ സഖാഫി പൈലിപ്പുറം, സമദ് സഖാഫി മൂർക്കനാട് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News