വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് ഈസ്റ്റർ-വിഷു-മാതൃദിനം സംയുക്തമായി ആഘോഷിച്ചു

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് ഈ വർഷത്തെ ഈസ്റ്ററും, വിഷുവും മാതൃദിനവും സംയുക്തമായി മെയ് 31, ശനിയാഴ്ച ക്വീൻസിലുള്ള KCANA ഹാളിൽ ആഘോഷിച്ചു. നക്ഷത്ര, നവോമിക സഹോദരിമാരുടെ ദേശീയ ഗാനാലാപത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കമായി.

പ്രോവിൻസ് ചെയർമാൻ മോൻസി വർഗിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോവിൻസ് സെക്രട്ടറി ജോൺ ജോർജ് സദസ്സിനെ സ്വഗതം ചെയ്തു. പ്രസിഡന്റ് പ്രൊഫ. സാം മണ്ണിക്കരോട്ട് വിശേഷ ദിന സന്ദേശം നൽകി. WMC അമേരിക്കൻ റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, ചാർളി തോമസ്, ഏലിയാമ്മ അപ്പുക്കുട്ടൻ, മോളമ്മ വർഗീസ്. KCNA ജനറൽ സെക്രട്ടറി രാജു ഏബ്രഹാം, WMC ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് ജോൺ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

പ്രൊവിൻസ് പ്രോഗ്രാം കോഓർഡിനേറ്റർ ഹീര പോൾ ചടങ്ങിന് ചുക്കാൻ പിടിച്ചു. ജോയിന്റ് സെക്രട്ടറി പിങ്കി ആൻ തോമസ് നന്ദി പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് റേച്ചൽ ഡേവിഡ് ചടങ്ങിൽ സന്നിഹിതയായിരുന്നു.

നക്ഷത്ര, നവോമിക സഹോദരിമാരുടെ വാദ്യോപകരണ സംഗീതം, റിയ അലക്‌സാണ്ടറിന്റെ മനോഹരമായ ഗാനാലാപം , ഹീര പോളിന്റെ ഗാനവും ആഘോഷങ്ങൾക്ക് കൊഴുപ്പും മികവും നൽകി. ഹീര പോൾ നയിച്ച കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ ക്വിസും ഗെയിംഷോയും ആഘോഷങ്ങൾക്കു പുതിയ മാനം നൽകി. ചാർളി തോമസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സമൂഹ ന്യത്തം ശ്രവണ സുന്ദരവും നയന മനോഹരവുമായിരുന്നു.

സ്വാദിഷ്ടമായ അത്താഴ വിരുന്നോടുകൂടി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Leave a Comment

More News