ദോഹ : 2024-25 അദ്ധ്യയന വർഷത്തിൽ സ്‌കൂൾ – കോളേജ് തല പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ആദരിച്ചു.
സി.ഐ.സി.യിലെയും അനുബന്ധ ഘടകങ്ങളായ വിമൺ ഇന്ത്യയിലെയും അംഗങ്ങളുടെ മക്കളേയും, ഗേൾസ് ഇന്ത്യ ഖത്തർ, സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ എന്നിവയിലെ റയ്യാൻ സോണിലെ അംഗങ്ങളെയുമാണ് ആദരിച്ചത്.
സി.ഐ.സി. റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത അറബിക് കാലിഗ്രാഫി ആർട്ടിസ്റ്റ്കരീംഗ്രാഫി മുഖ്യാഥിതിയായിരുന്നു. കുട്ടികൾ തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ഏറ്റവും മികച്ചവരാവാൻ ശ്രമിക്കണമെന്ന് ആശംസാ പ്രസംഗത്തിൽ അദ്ദേഹം ഉണർത്തി.
പത്താം തരത്തിൽ വിജയികളായ അമീൻ, ആയിഷ നഹാൻ ആസിഫ്, ഫായിസ മുക്താർ, ഫവാസ് അഷ്‌റഫ്, ഫെമി നജീബ്, ഹനൂൻ സിദ്ദിഖ്, മിന്നാ ഫാത്തിമ, മുഹമ്മദ് ഹാനി ഉസാമ എന്നിവരെയും, പന്ത്രണ്ടാം ക്ലാസ്സിൽ വിജയികളായ ആയിഷ സിഹാം, ആംന ബീവി, മാനിഹ് മുജീബ്, സിദാൻ എ, അമൽ അബ്ദുൽ നാസർ, ഹായ ഫാത്തിമ, ഹാനിയ റിഹാസ്, ആയിഷ മിൻഹ, മാഹ നാസർ, സൈനബ ബാർസ, നിദ ഷിറിൻ എന്നിവരെയും, കോളേജ് തലങ്ങളിൽ വിജയികളായ ഫിദ മുക്താർ, സഫ്‌വ ഹുസൈൻ എന്നിവരും ഉൾപ്പെടെ 21 വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
ഖത്തറിൽ പഠനം പൂർത്തിയാക്കിയ കുട്ടികളും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളുമാണ് കരീംഗ്രാഫി, മുഹമ്മദ് അലി ശാന്തപുരം, മുഹമ്മദ് ഫീഖ് തങ്ങൾ എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചത്.
സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം., സംഘടനാ സെക്രട്ടറി അബ്ദുൽ ബാസിത്, സിദ്ദിഖ് വേങ്ങര, റഫീഖ് പി.സി. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
