മർകസ് പരിസ്ഥിതി ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം ഉജ്ജ്വലമായി

മർകസ് പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.

രാജ്യത്തെ വിവിധ കാമ്പസുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതികൾ 

കോഴിക്കോട്: ‘പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി’ എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.  പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ വാരാചരണം നടത്തുന്നത്. പരിസ്ഥിതി സൗഹൃദ നിലപാടാണ് ഇസ്‌ലാമിക അധ്യാപനങ്ങൾ ആഹ്വാനം ചെയ്യുന്നതെന്നും അവ മുറുകെപ്പിടിക്കുന്നവർക്ക് ഇക്കാര്യത്തിൽ മറ്റൊരു മാർഗരേഖയുടെ ആവശ്യമില്ലെന്നും കാന്തപുരം പറഞ്ഞു. മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഫീ ക്യാമ്പസ് പ്രഖ്യാപനവും നിർവഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശം നൽകി.

ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക് ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സർക്കാർ ഏജസികളുമായി ചേർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക്ക് ബദലുകളുടെ പ്രദർശനവും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, അബ്ദുൽ മജീദ് കക്കാട്, അക്ബർ ബാദുഷ സഖാഫി, ശമീം കെകെ, സഅദുദ്ദീൻ പന്നൂർ, മഹ്‌മൂദ്‌ കൊറാത്ത് സംബന്ധിച്ചു.

Print Friendly, PDF & Email

One Thought to “മർകസ് പരിസ്ഥിതി ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം ഉജ്ജ്വലമായി”

  1. ഈ പരിസ്ഥിതി ദിനത്തിൽ, ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമത്രേ മരങ്ങൾ മനുഷ്യരുടെ ഭാവിയിൽ വഹിക്കുന്ന പങ്ക്! അതു, അവർണ്ണനീയം തന്നെ!

    പരിസ്ഥിതി ദിനത്തിൽ നമുക്ക് കൂടുതൽ മരത്തൈകൾ നമ്മുടെ പരിസരങ്ങളിൽ നട്ടുപിടിപ്പിക്കാം!
    മരങ്ങളിൽ മനുഷ്യ ഭാവി ആശ്രയിച്ചു നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് നാം എത്തിപ്പെട്ടിരിക്കുകയാണ്
    പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിക്കൊപ്പം നമുക്കു മര സംരക്ഷകരാകാം.
    നമുക്ക് ലഭ്യമായ പരിസരങ്ങളിൽ ഓരോ മരത്തൈ നട്ടുപിടിപ്പിക്കാൻ ഓരോരുത്തരും തയ്യാറായാൽ അത്ഭുതം സൃഷ്ടിക്കും
    എല്ലാവർക്കും ഈ പരിസ്ഥിതി ദിനത്തിൽ ആശംസകൾ

Leave a Comment

More News